ഉമ്മൻചാണ്ടിയുടെ കല്ലറയിലെത്തി പ്രാർത്ഥിച്ചു, 5000 രൂപ ലോട്ടറിയടിച്ചു, വിശ്വാസികൾ

ജനങ്ങളുടെ പ്രിയപ്പെട്ട നേതാവ് ഉമ്മൻ ചാണ്ടി ഇപ്പോഴും ജനമനസുകളിൽ ജീവിക്കുകയാണ്,അദ്ദേഹത്തിന്റെ കല്ലറയിൽ ഇപ്പോൾ എത്തുന്ന വിശ്വാസികൾ വെറും ഒരു പ്രാർത്ഥനയോടെ അല്ല എത്തുന്നത്. ഈ വരുന്നവരുടെ കൈയിൽ തങ്ങളുടെ ജനനായകന്റെ അടുക്കൽ പോയാൽ ഈ കാര്യം ശെരിയാകും എന്ന് മനസിലാക്കിയെന്ന വണ്ണം ഇവരെല്ലാം തങ്ങളുടെ ആവശ്യം എഴുതി തയ്യാറാക്കിയ നിവേദനങ്ങളുമായിട്ടാണ് എത്തുന്നത്. ജീവിച്ചിരുന്ന കാലത്ത് എല്ലാ പ്രശ്നങ്ങളുടെയും മദ്ധ്യസ്ഥനായിരുന്നു അദ്ദേഹം ഈ ലോകത്തോട് അദ്ദേഹം വിട പറഞ്ഞിട്ടും പോലും പുതുപ്പള്ളിയിൽ അദ്ദേഹിന്റെ കല്ലറയിൽ ഇപ്പോൾ വീട് വയ്ക്കാനും, ലോട്ടറി അടിക്കാൻ മുതൽ പരീക്ഷ ജയിക്കാനും മക്കളുടെ കല്യാണം നടക്കാനും ഇഷ്ട ജോലിക്കായുമൊക്കെ നിരവധി വിശ്വാസികളാണ് ഉമ്മൻചാണ്ടിയുടെ കല്ലറയിൽ പ്രാർത്ഥനയോടെ എത്തുന്നത് ,മറ്റൊരു ശ്രദേയമായാ കാര്യം ഈ കഴിഞ്ഞ ദിവസം ആറ്റിങ്ങലിൽ നിന്ന് 50 പേരടങ്ങുന്ന ആദ്യ തീർത്ഥാടന സംഘം ഇന്നലെ പുതുപ്പള്ളിയിലെത്തി കല്ലറയിൽ പ്രാർത്ഥിച്ച് മടങ്ങി ഇരികുകയാണ് .

ജീവിച്ചിരുന്ന കാലത്ത് എല്ലാ പ്രശ്നങ്ങളുടെയും മദ്ധ്യസ്ഥനായിരുന്ന ഉമ്മൻചാണ്ടിയെ മരണ ശേഷവും മദ്ധ്യസ്ഥ പ്രാർത്ഥനയ്ക്കായി ജനസമൂഹം സമീപിക്കുന്ന കാഴ്ചയാണ് പുതുപ്പള്ളി പള്ളിയ്ക്ക് പിന്നിലെ ഉമ്മൻചാണ്ടിയുടെ കല്ലറയ്ക്ക് ചുറ്റും.കല്ലറയ്ക്ക് ചുറ്റും ചെറിയപേപ്പറുകളിൽ നിവേദനങ്ങൾ കുന്നുകൂടി കിടക്കുകയാണ്. ഉമ്മൻചാണ്ടി ജനങ്ങൾക്കിടയിൽ നിന്ന് മടങ്ങി 16 ദിവസങ്ങൾ പിന്നിട്ടെങ്കിലും ഒരു തീർത്ഥയാത്രപോലെ പുതുപ്പള്ളി സെന്റ്‌.ജോർജ് ഓർത്തഡോക്‌സ് വലിയ പള്ളിയിലെ അദ്ദേഹത്തിന്റെ കല്ലറയിലേക്ക് ജനപ്രവാഹമാണ്. കൊല്ലം മാടൻ നടയിലെ വാടക വീട്ടിൽ നിന്ന് മൂന്നാം തവണയാണ് അമ്പിളി കല്ലറയിലെത്തി പ്രാർഥിക്കുന്നത്. ഇത്തവണ എത്തിയത് സ്വന്തമായൊരു വീടെന്ന അപേക്ഷയുമായി.

മുഖ്യമന്ത്രിയായിരിക്കെ മക്കളിലൊരാളുടെ ചികിത്സയ്ക്ക് ഉമ്മൻചാണ്ടിയുടെ സഹായം കിട്ടിയിട്ടുണ്ടെന്ന് അമ്പിളി പറയുന്നു. മുമ്പ് രണ്ടുതവണയും പുതുപ്പള്ളിയിലെ കല്ലറയിൽ എത്തി പ്രാർത്ഥിച്ചു മടങ്ങും വഴി എടുത്ത ലോട്ടറി ടിക്കറ്റുകൾക്ക് 5000 രൂപ വീതം സമ്മാനമടിച്ചത് ഉമ്മൻചാണ്ടിയുടെ അനുഗ്രഹം കൊണ്ടാണെന്നാണ് അമ്പിളിയുടെ വിശ്വാസം. ജർമനയിൽ എം.എസിന് പഠിക്കുന്ന മൂത്ത മകൻ പ്രേംശങ്കറിനായി മാതാവും പാരമ്പര്യാവകാശമായി കിട്ടിയ സ്ഥലത്തേയ്ക്ക് വഴിയില്ലെന്ന പരാതിയുമായി മറ്റൊരാളുമെത്തി. കടലാസിലെഴുതിയ പ്രാർത്ഥനകൾ കൂടിയതോടെ കല്ലറയ്ക്ക് ചുറ്റും കർട്ടൻ വലിച്ച് അതിൽ ചേർത്ത് വയ്ക്കാനുള്ള സംവിധാനമൊരുക്കിയിട്ടുണ്ട് പള്ളി ഭാരവാഹികൾ. നിവേദനങ്ങൾക്കൊപ്പം ഉമ്മൻചാണ്ടിയുടെ വരച്ച ചിത്രങ്ങളും ഉമ്മൻചാണ്ടിയെക്കുറിച്ചുള്ള കവിതകളും എഴുത്തുകളുമെല്ലാമുണ്ട്.

കൂടാതെ ഉമ്മൻ ചാണ്ടിയെ കുറിച്ചു ഒരു അമ്മയും മകളും എഴുതിയ ഗാനവും ഇപ്പോൾ സോഷ്യൽ മീഡിയിൽ വിരൽ ആകുകയാണ്.”മരണമേ നീയിന്ന് തോറ്റുപോയി… തളരുമ്പോൾ താങ്ങായി കൂടെനിന്ന എൻ്റെ ജനകീയ നേതാവിൻ മുന്നിലായി… ജനഹൃദയങ്ങളിൽ തിളങ്ങിനിന്നു ജനകീയനായൊരു ജനനായകൻ… മറക്കില്ലൊരിക്കലും ആ നല്ല ഹൃദയത്തെ മരിച്ചാലും എന്നുടെ മനസ് എപ്പോഴും… മരണമേ നീയിന്ന് തോറ്റുപോയി”- എന്നിങ്ങനെയാണ് പ്രിയ നേതാവിനെക്കുറിച്ചുള്ള വരികൾ.പിന്നാലെ ഈ പാട്ടെഴുതി സോഷ്യൽ മീഡയയിലൂടെ ജനശ്രദ്ധ നേടിയ അമ്മയ്ക്കും മകൾക്കും ആദരം അർപ്പിക്കുക ആയിരുന്നു കോൺഗ്രസ് ചെയ്തത് .ണ്ണൂർ ചെറുപുഴ സ്വദേശികളായ ശ്രീകലയെയും മകൾ ദേവികയെയും ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ് ഉപഹാരം നൽകി അനുമോദിച്ചു. ചെറുപുഴയിലെ വീട്ടിലെത്തിയാണ് പൊന്നാടയണിയിച്ച് ആദരിക്കുകയും ഉപഹാരം നൽകുകയും ചെയ്തത്.

കേരളജനതയ്ക്ക് ഉമ്മൻ ചാണ്ടി എത്രമാത്രം പ്രിയപ്പെട്ടനായിരുന്നുവെന്നു പറഞ്ഞും ഒരു ജനതയുടെ ആദരാഞ്ജലിയർപ്പിച്ചുമാണ് പാട്ട് ശ്രീകലയും മകൾ ദേവികയും തയ്യാറാക്കിയത്. ഈ പാട്ട് പിന്നീട് സോഷ്യൽ മീഡിയയിൽ വൈറലാകുകയായിരുന്നു. ഉമ്മൻ ചാണ്ടിയെ സ്‌നേഹിക്കുന്ന നിരവധി പേരാണ് ശ്രീകലയുടെയും ദേവികയുടെയും പാട്ട് ഷെയർ ചെയ്തത്.

അതേസമയം, മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ കല്ലറ സന്ദർശിക്കാൻ തീർഥാടനയാത്ര പാക്കേജുമായി ട്രാവൽസ്. ആറ്റിങ്ങലിലെ വിശ്വശ്രീ ട്രാവൽസാണ് പുതുപ്പള്ളിയിലേക്ക് യത്രാ പാക്കേജ് ആരംഭിച്ചു കഴിഞ്ഞു .ആദ്യയാത്ര ഓഗസ്റ്റ് 5 ശനിയാഴ്ച നടത്തി .പുതുപ്പള്ളി തീർഥാടനയാത്ര പാക്കേജിൻറെ പരസ്യം സോഷ്യൽമീഡിയയിൽ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. വാർത്തയോട് പ്രതികരിച്ച ട്രാവൽസ് ഉടമ പ്രശാന്തൻ പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിയുടെ കബറിടം സന്ദർശിക്കാനെത്തുന്നവരുടെ തിരക്ക് ശ്രദ്ധയിൽപ്പെട്ടതോടെയാണ് താൻ ഇത്തരമൊരു പാക്കേജിനെക്കുറിച്ച് ആലോചിച്ചതെന്നാണ് പറയുന്നത്.വരും കാലങ്ങളിൽ തീർഥാടന കേന്ദ്രങ്ങളിലെ ഒരു പ്രധാന ഇടമായി പുതുപ്പള്ളി മാറുകയാണ് .