മാരത്തോൺ ഓട്ടക്കാർക്കായി വാഹനം നിർത്തി അവർക്കൊപ്പം ഓടി, ജനനായകനായി പശ്ചിമ ബംഗാൾ ഗവർണർ

ബംഗാൾ ഗവർണ്ണർ ഡോ സി വി ആനന്ദബോസ് എപ്പോഴും മാധ്യമവാർത്തകളിൽ ഇടംപിടിക്കാറുണ്ട്. ജനങ്ങളോട് അടുത്ത് നിന്നുകൊണ്ടുള്ള അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ തന്നെയാണ് അതിന് കാരണം. ടാറ്റ സ്റ്റീൽ 25ക്ക് മാരത്തൺ എട്ടാം പതിപ്പിന്റെ ഉദ്ഘാടനവേളയിലാണ് സംഘാടകരെയും മാധ്യമങ്ങളെയും വിസ്മയിപ്പിച്ച് ഗവർണർ തന്റെ സഹജ ശൈലിയിൽ ശ്രദ്ധേയനായത്. ഞായറാഴ്ച പുലർച്ചെ ആറര മണിക്ക് മാരത്തോണിന് പച്ചക്കൊടി വീശി രാജ്ഭവനിലേക്ക് ഗവർണ്ണർ ഡോ സി വി ആനന്ദബോസ് മടങ്ങുകയായിരുന്നു.

ഈ സമയത്ത് ഗവർണ്ണറുടെ വാഹന വ്യൂഹം കടന്ന് പോകാൻ റോഡിലൂടെ ഓടുന്ന മാരത്തോൺ ഓട്ടക്കാരെ തടയുന്നത് ആനന്ദബോസിന്റെ ശ്രദ്ധയിൽ പെട്ടു. ഉടൻ തന്നെ ഗവർണ്ണർ തന്റെ ബി.എം ഡബ്ള്യു കാർ നിർത്തിച്ചു..എന്നിട്ട് പറഞ്ഞു..എനിക്ക് വേണ്ടി അവരെ തടയരുത്. അവർക്കൊപ്പം നമുക്കും ഓടാം. അവരെ തടയരുത്..നമ്മളും അവർക്കൊപ്പം ഓടുക..ഇത് പറഞ്ഞ് തനിക്കൊപ്പം ഉണ്ടായിരുന്ന ഉദ്യോഗസ്ഥരോടും കൂടെ ഓടിക്കോളൂ എന്ന് പറഞ്ഞ് ഗവർണ്ണർ ആനന്ദബോസ് ഒറ്റ ഓട്ടം..അതും മാരത്തോൺകാർക്കൊപ്പം.

ഞായറാഴ്ച പുലർച്ചെ ആറര മണിക്ക് മാരത്തോണിന് പച്ചക്കൊടി വീശി രാജ്ഭവനിലേക്ക് മടങ്ങവെ ഗവർണറുടെ വാഹനവ്യൂഹത്തിനായി സംഘാടകർ മാരത്തോൺ താരങ്ങളുടെ ഓട്ടം തടയാനൊരുങ്ങി. അവരെ അതിൽ നിന്ന് പിന്തിരിപ്പിച്ച് ഗവർണർ കാറിൽ നിന്നിറിങ്ങി. “അവരെ തടയരുത്. ഞാൻ വാഹനം നിർത്താം” – അതുപറഞ്ഞ് ഗവർണർ പുറത്തിറിങ്ങി അൽപ്പനേരം ഓട്ടക്കാർക്കൊപ്പം ഏതാനും ചുവടുകൾ ഓടി. പിന്നിലായവരെ മുന്നേറാൻ പ്രോത്സാഹിപ്പിച്ചു. എല്ലാവരും കടന്നു പോയശേഷമാണ് അദ്ദേഹം രാജ്ഭവനിലേക്ക് മടങ്ങിയത്.

“ഇതാദ്യമായാണ് ഒരു ഗവർണറെ ഞങ്ങൾ റോഡിൽ ഇങ്ങനെ കാണുന്നത്” കണ്ടുനിന്നവർ അത്ഭുതം കൂറി. ഭാരതസർക്കാരിന്റെ യുവജന – കായിക മന്ത്രാലയം, പശ്ചിമ ബംഗാൾ സർക്കാർ, ഇന്ത്യൻ ആർമി – ഈസ്റ്റേൺ കമാൻഡ് ബംഗാൾ സബ് ഏരിയ, മുനിസിപ്പൽ കോർപ്പറേഷൻ, കൊൽക്കത്ത പോലീസ്, അത്‌ലറ്റിക്‌സ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ, പശ്ചിമ ബംഗാൾ അത്‌ലറ്റിക്‌സ് അസോസിയേഷൻ, അസോസിയേഷൻ ഓഫ് ഇന്റർനാഷണൽ മാരത്തൺസ് ആൻഡ് ഡിസ്റ്റൻസ് റേസസ് എന്നിവയുടെ സഹകരണത്തോടെയാണ് മാരത്തോൺ സംഘടിപ്പിച്ചത്.