മദ്യത്തിന് അമിതവില, സംസ്ഥാനത്തെ ബിവറേജ് ഔട്ട് ലെറ്റുകളില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന

തിരുവനന്തപുരം. സംസ്ഥാനത്തെ ബിവറേജ് ഔട്ട് ലെറ്റുകളില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന . ഓപ്പറേഷന്‍ മൂണ്‍ ലൈറ്റ് എന്ന പേരിലാണ് പരിശോധന .മദ്യത്തിന് അമിത വില വാങ്ങുന്നു, ചില ബ്രാന്റുകൾ മാത്രം പ്രോത്സാഹിപ്പിക്കുന്നു തുടങ്ങിയ പരാതികളുടെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തുന്നത്

കുറഞ്ഞ വിലയുള്ള മദ്യം മറച്ചുവെച്ച് കൂടിയ വിലയ്ക്കുള്ള മദ്യം നല്‍കുന്നു, സ്റ്റോക്കുള്ള മദ്യം പ്രദര്‍ശിപ്പിക്കാതിരിക്കുന്നു, മദ്യ കമ്പനികളില്‍ നിന്നും പണം കൈപ്പറ്റുന്നു, ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് ബില്‍ നല്‍കാതെ മദ്യം വില്‍ക്കുന്നു. ഇവരില്‍ നിന്ന് കൂടിയ തുക വാങ്ങുന്നു തുടങ്ങിയ പരാതികളിലാണ് അന്വേഷണം.

തിരുവനന്തപുരം ജില്ലയിലെ 11 ഔട്ട് ലെറ്റുകളിലും എറണാകുളം ജില്ലയിലെ 10 ഔട്ട് ലെറ്റുകളിലും കോഴിക്കോട് 6 ഔട്ട് ലെറ്റുകളിലും കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, ആലപ്പുഴ, മലപ്പുറം, കണ്ണൂർ എന്നീ ജില്ലകളിലെ 5 വീതവും തൃശ്ശൂർ, പാലക്കാട്, വയനാട്, കാസർകോർഡ് എന്നീ ജില്ലകളിലെ നാല് വീതവും ഉൾപ്പെടെ ആകെ 78 ബെബ്കോ ഔട്ട് ലെറ്റുകളിലാണ് ഇന്ന് മിന്നൽ പരിശോധന നടത്തുന്നത്.വിജിലന്‍സിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന.