ഭഗവൽ സിംഗ് സജീവ സിപിഎം പ്രവർത്തകൻ; ഫേസ്ബുക്കിൽ നേതാക്കളോടൊപ്പമുള്ള നിരവധി പോസ്റ്റുകൾ

പത്തനംതിട്ട. രണ്ട് സ്ത്രീകളെ നരബലി നടത്തിയ കേസില്‍ പോലീസ് പിടികൂടിയ ഭഗവല്‍ സിംഗ് സജ്ജീവ് സിപിഎം പ്രവര്‍ത്തകന്‍. ഹൈകു കവികൂടിയായ ഭഗവല്‍ സിംഗ് സിപിഎം പാര്‍ട്ടി പത്രത്തിന്റെ നിരവധി പോസ്റ്റുകള്‍ പങ്കുവെച്ചിട്ടുണ്ട്. മുമ്പ് സപിഎം പ്രവര്‍ത്തകനായിരുന്നുവെന്ന് നാട്ടുകാരും പറയുന്നുണ്ട്. ജനകീയ ആസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പഞ്ചായത്ത് പണിത കെട്ടിടത്തിലാണ് ഇയാള്‍ ചികിത്സ നടത്തിയിരുന്നത്. വായനശാല കേന്ദ്രീകരിച്ചും മറ്റ് സാംസ്‌കാരിക പരിപാടികളിലും ഭഗവല്‍ സിംഗ് പങ്കെടുത്തിരുന്നു.

ഇയാള്‍ കവിത ശില്‍പശാലകള്‍ നടത്താറുണ്ടെന്നും നാട്ടുകാര്‍ പറയുന്നു. മലയോരഗ്രാമമായ ഇലന്തൂരില്‍ ഒറ്റപ്പെട്ട സ്ഥലത്താണ് ഭഗവല്‍ സിംഗിന്റെ വീട്. ഇയാളുടെ വീടും പരിസരവും കാട് പിടിച്ചാണ് കിടക്കുന്നത്. വീട്ടിലേക്ക് കയറിച്ചെല്ലുന്ന സ്ഥലത്ത് തന്നെ കാവുണ്ട്. ആദ്യ ഭാരയുമായി 15 വര്‍ഷം മുമ്പ് ഇയാള്‍ വിവാഹം മോചനം നേടിയിരുന്നു. ഇപ്പോഴത്തെ ഭാര്യ ലൈല ഇലന്തൂരില്‍ തന്നെയുള്ള സ്ത്രീയാണ്. ആദ്യ വിവാഹത്തില്‍ ഒരു മകനും മകളുമുണ്ട്. രണ്ട് പേരും വിദേശത്താണ്.

അതേസമയം മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവമാണിതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചു. രോഗാതുരമാ മനസാക്ഷിയുള്ളവര്‍ക്ക് മാത്രമെ ഇത്തരം പ്രവര്‍ത്തി ചെയ്യുവാന്‍ സാധിക്കു. പരിഷ്‌കൃത സമൂഹത്തോടുള്ള വെല്ലുവിളിയായിട്ട് മാത്രമേ ഇത്തരം ദുരാചാരങ്ങളെ കാണാന്‍ കഴിയുവെന്നും അദ്ദേഹം പറഞ്ഞു.