ഉണ്ണിയേട്ടന്‍ തിരികെ വന്നാല്‍ എങ്ങനെ പ്രതികരിക്കും, ഭാഗ്യലക്ഷ്മിയുടെ മറുപടി ഇങ്ങനെ

മലയാള മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ കാത്തിരിപ്പിന് വിരാമമിട്ട് ബിഗ ബോസ് സീസണ്‍ മലയാളം മൂന്നാം പതിപ്പ് ആരംഭിച്ചിരിക്കുകയാണ്. ചില മത്സരാര്‍ത്ഥികള്‍ മലയാളികള്‍ക്ക് പുതുമുഖങ്ങളാണ്. ചിലര്‍ സുപരിചിതരും. പരിപാടിയില്‍ അവസാന മത്സരാര്‍ത്ഥിയായിട്ട് ആയിരുന്നു ഡബ്ബിങ് ആര്‍ട്ടിസ്റ്റായ ഭാഗ്യ ലക്ഷ്മി എത്തിയത്. ബിഗ്‌ബോസ്സ് ഹൗസിലെ ഏറ്റവും പ്രായം ഏറിയ മത്സരാര്‍ത്ഥിയും ഭാഗ്യലക്ഷ്മിയാണ്. വീക്കിലി ടാസ്‌കിന്റെ ഭാഗമായി ബാല്യ കാലത്തെ കുറിച്ച് ഭാഗ്യ ലക്ഷ്മി പറഞ്ഞത് ഏവരുടെയും ശ്രദ്ധ നേടിയിരുന്നു. ഭാഗ്യ ലക്ഷ്മിയുടെ ബാല്യകാല കഥയില്‍ നിറഞ്ഞു നിന്ന പേരാണ് ഉണ്ണിയേട്ടന്‍. അമ്മയുടെ വിയോഗത്തെ തുടര്‍ന്ന് നാട് വിട്ടു പോയ ഉണ്ണിയേട്ടനെ ഇതുവരെ കണ്ടിട്ടില്ല.

ഇനി ജ്യേഷ്ഠന്‍ തിരിച്ചു വന്നാല്‍ എനിക്ക് ഒരു വികാരവും ഉണ്ടാകില്ലെന്നാണ് ഭാഗ്യലക്ഷ്മി പറയുന്നത്. തന്നോട് ഒരാള്‍ ചോദിച്ചു ആ ജ്യേഷ്ഠന്‍ തിരിച്ചു വന്നാല്‍ നിങ്ങള്‍ക്ക് എങ്ങനെയായിരിക്കുമെന്ന്. തനിക്ക് ഒരു വികാരവും തോന്നില്ല. 44 വര്‍ഷമായി ഇനി തിരികെ വരില്ലെന്നാണ് തനിക്ക് തോന്നുന്നത്. ചേച്ചിയെ അദ്ദേഹം കണുന്നുണ്ടെന്നും എന്നാല്‍ ചേച്ചിയാണ് അദ്ദേഹത്തെ കാണാത്തതെന്ന് ഫിറോസ് പറഞ്ഞു. അങ്ങനെയാണെങ്കില്‍ ആള്‍ക്ക് വന്നൂടെ. കേരളത്തില്‍ തന്നെ കണ്ടുപിടിക്കാന്‍ ഒരു ബുദ്ധിമുട്ടും ഇല്ല. അപകര്‍ഷധബോധം കൊണ്ടാണ് അദ്ദേഹം തിരികെ വരാത്തതെന്ന് മണിക്കുട്ടന്‍ പറഞ്ഞു.

അമ്മയുടെ വിയോഗത്തിന് ശേഷമാണ് സഹോദരനെ കാണാതെ പോകുന്നത്. സഹോദരന്റെ തിരോധാനത്തെ കുറിച്ച് ഭാഗ്യലക്ഷ്മി പറഞ്ഞത് ഇങ്ങനെയായിരുന്നു.- അമ്മയോട് വലിയ അടുപ്പമായിരുന്നു സഹോദരന്. അമ്മയുടെ മരണ ശേഷം ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. അതില്‍ നിന്ന് അവന്‍ രക്ഷപ്പെട്ടു. പക്ഷെ ഒരു ദിവസം ഒരുമിച്ച് കിടക്കുമ്പോള്‍, അവന്‍ പറഞ്ഞു… നിന്നെ എന്തായാലും വല്യമ്മ സിനിമയില്‍ കയറ്റും, എന്നെ ആര്‍ക്കും വേണ്ട, ഞാന്‍ ഇനിയും മരിക്കാന്‍ ശ്രമിക്കും അല്ലെങ്കില്‍ നാടുവിടും. ഒരു ദിവസം നേരം വെളുത്തപ്പോള്‍ ഉണ്ണിയേട്ടനെ കാണാനില്ല. അത് അവിടെ ആര്‍ക്കും ഒരു വിഷമയമല്ലായിരുന്നു. ഉണ്ണിയെ കാണാനില്ല… അതെ കാണാനില്ല, അത് കഴിഞ്ഞു. ഇന്നും അറിയില്ല ഉണ്ണിയേട്ടന്‍ എവിടെയാണെന്ന്.

സായ് പറഞ്ഞല്ലോ പെങ്ങളെ സംരക്ഷിക്കാന്‍ വേണ്ടി കത്തി തലയണക്കടിയില്‍ വച്ച് കിടക്കുന്നതിനെ കുറിച്ച്., എനിക്ക് അങ്ങനെ ഒരു സഹോദരന്‍ ഇല്ലാതെ പോയി അതാണ് എനിക്ക് സ്വയം ആയുധം എടുക്കേണ്ടി വരുന്നത്. എന്തായാലും കാലക്രമേണ ഞാനടക്കമുള്ളവര്‍ ഉണ്ണിയേട്ടനെ മറന്നു. അവന്‍ ഇന്ന് എല്ലാവര്‍ക്കും ഒരു ഓര്‍മ മാത്രമാണ്.