അനാഥ മന്ദിരത്തിൽ കഴിഞ്ഞ ബാല്യകാലം ഓർത്തെടുത്ത് പൊട്ടിക്കരഞ്ഞ് ഭാ​ഗ്യലക്ഷ്മി

ബി​ഗ് ബോസ് ഷോ വരുന്നുണ്ടെന്ന് അറിഞ്ഞത് മുതൽ മത്സരാർഥികളെ കുറിച്ചറിയാനുള്ള ആകാംഷയിലായിരുന്നു പ്രേക്ഷകർ. പല പ്രവചനങ്ങളും ഈ കാലയളവിൽ നടന്നിരുന്നു. ആദ്യം മുതൽ ഉയർന്നുേകേട്ട പേരായിയിരുന്നു ഡബ്ബിം​ഗ് ആർട്ടിസ്റ്റ് ഭാ​ഗ്യലക്ഷ്മിയുടേത്. ​ഗ്യലക്ഷിമി ബി​ഗ് ബോസിൽ എത്തിയതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ ഭാ​ഗ്യ ലക്ഷ്മിക്ക് എതിരെ നിരവധി കമന്റുകളാണ് നിറയുന്നത്. അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപ്പേർ രം​ഗത്തെത്തി. ബാല്യകാലത്ത് ധാരാളം കഷ്ടതകൾ അനുഭവി്ണ് ഭാ​ഗ്യലക്ഷ്മി ഉന്നയിലെത്തിയത്.

ബിഗ് ബോസിൽ തന്റെ ജീവിത കഥ പറയുകയാണ് ഭാഗ്യലക്ഷ്മി.സിനിമാക്കഥയെ വെല്ലുന്ന തന്റെ ജീവിതകഥയാണ് താരം തുറന്നുപറയുന്നത്. വാക്കുകൾ ഇങ്ങനെ, മുറിഞ്ഞു പോയ ഫിലിം തുണ്ടുകളെ പോലെയായിരുന്നു കുട്ടിക്കാലം.ഒരിക്കൽ തന്നോട് അമ്മ നമുക്കൊരു സ്ഥലം വരെ പോകാം എന്നു ചോദിക്കുകയായിരുന്നു.അവിടെ എത്തിയപ്പോൾ എന്തിനാണ് അമ്മ ഇവിടെ കൊണ്ടാക്കിയതെന്നായിരുന്നു ചിന്ത. കാരണം അതൊരു അനാഥ മന്ദിരമായിരുന്നു. തുടർന്ന് അവിടെക്കിടന്ന് താൻ കുറേ കരഞ്ഞു. കരഞ്ഞു കൊണ്ടായിരുന്നു ഭാഗ്യലക്ഷ്മി തന്റെ കുട്ടിക്കാലത്തെ കുറിച്ച് മനസ് തുറന്നത്. ഭാ​ഗ്യലക്ഷ്മിയുടെ വാക്കുകൾ ഈറനണിഞ്ഞാണുകൊണ്ടാണ് എല്ലാവരും കേട്ടത്.

കഴിഞ്ഞ ദിവസങ്ങളിൽ ബിഗ് ബോസ് മത്സരാർത്ഥികളായ ഡിംപൽ, നോബി, സൂര്യ തുടങ്ങിയവരും ടാസ്‌ക്കിനിടെ വൈകാരികമായി പ്രതികരിച്ചിരുന്നു. രോഗത്തെ അതജീവിച്ചതിനെ കുറിച്ചും സുഹൃത്തിന്റെ മരണത്തിന് സാക്ഷ്യം വഹിച്ചതിനെ കുറിച്ചുമായിരുന്നു ഡിംപൽ മനസ് തുറന്നത്.