സുഹൃത്തിനെക്കുറിച്ച് വികാരാധീനനനായി മണിക്കുട്ടൻ, അവൻ ഇപ്പോഴും കൂടെയുണ്ടെന്നാണ് വിശ്വാസം

ബി​ഗ് ബോസിലെ ഏറ്റവും താരമൂല്യമുള്ള താരവും സെലിബ്രേറ്റിയും മണിക്കുട്ടനാണ്. അമ്പതിനായിരം രൂപയാണ് ഒരാഴ്ത്തെ പ്രതിഫലം എന്നാണ് വിവരം. ജീവിതത്തിലെ ഏറ്റവും വേനിപ്പിച്ച കഥ തുറന്നുപറയുകയാണ് മണിക്കുട്ടൻ. റിനോജ് എന്ന തന്റെ സുഹൃത്തുമായി ഉണ്ടായിരുന്ന അടുപ്പത്തെക്കുറിച്ചും അകാലത്തിൽ ആ സുഹൃത്തിനെ നഷ്ടമായപ്പോഴുണ്ടായ അവസ്ഥയെക്കുറിച്ചുമാണ് മണിക്കുട്ടൻ തുറന്നുപറഞ്ഞത്.

മണിക്കുട്ടന്റെ വാക്കുകൾ ഇങ്ങനെ

റിനോജ്. അവന് എന്നോട് ഭയങ്കര സ്നേഹമായിരുന്നു. എൻറെ വളർച്ചയിൽ എൻറെ അച്ഛനും അമ്മയും അഭിമാനിക്കുന്നതിനേക്കാൾ അവൻ അഭിമാനിച്ചിരുന്നു. ഞാൻ നടനായപ്പോൾ ഓരോ കാര്യങ്ങളും നോക്കിയിരുന്നത് അവനായിരുന്നു, അവൻറെ വീട്ടിൽ ബുദ്ധിമുട്ടുകളുണ്ടായിരുന്നു, അങ്ങനെ അവൻ കുറച്ച് കഴിഞ്ഞപ്പോൾ ദുബായിയിൽ പോയി. അവിടെ പോയി നല്ല ജോലി ഒപ്പിച്ചു.

നാട്ടിൽ വരുമ്പോൾ അവനെ വിളിക്കാൻ ഞാൻ എയർപോർട്ടിൽ ചെല്ലും. വലിയ സ്നേഹമായിരുന്നു. സിസിഎല്ലിൽ ഞാൻ പങ്കെടുത്തത് അവൻ പറഞ്ഞിട്ടാണ്. അവൻ ഇവിടെ വരുമ്പോൾ എൻറെ കാറിലാണ് നടക്കുക, എൻറെ എടിഎം കാർഡാണ് ഉപയോഗിക്കുക. അവൻറെ കല്യാണത്തിന് വരെ അതു വെച്ചാണ് അവൻ സാധനങ്ങൾ വാങ്ങിയത്. വിവാഹമൊക്കെ കഴിഞ്ഞ് അവൻ ദുബായിയിൽ പോയി. ഒരു ദിവസം അവൻ മരിച്ചുവെന്നാണ് ഞാൻ അറിഞ്ഞത്. ഇടയ്ക്ക് അവൻ എന്തോ ആരോഗ്യ പ്രശ്നങ്ങളെ പറ്റി പറഞ്ഞിരുന്നു.ഒടുവിൽ അവൻറെ എമ്പാം ചെയ്ത മൃതദേഹം നാട്ടിൽ എത്തി. ഞങ്ങൾ സുഹൃത്തുക്കളെല്ലാം ചേർന്നാണ് ഏറ്റുവാങ്ങിയത്. അവൻറെ മുമ്പിൽ നിന്ന് കരയാൻ പാടില്ലെന്ന് അവൻ എപ്പോഴും പറയുമായിരുന്നു. ഇന്നും ഫോണിൽ അവൻറെ നമ്പർ ഞാൻ ഡിലീറ്റ് ചെയ്തിട്ടില്ല. അവൻ പോയിട്ടും വീട്ടിൽ അവൻ എൻറെ കൂടെ കിടക്കുകയാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.