ഭാരതം എന്ന് പേരുമാറ്റാൻ ഐക്യരാഷ്ട്ര സംഘടന റെഡി- നിർദ്ദേശം കിട്ടിയാൽ നടപടി

ഭാരതം എന്ന് പേരുമാറ്റാൻ ഐക്യരാഷ്ട്ര സംഘടന റെഡി- നയം വ്യക്തമാക്കി ഐക്യരാഷ്ട്ര സംഘടനാ വക്താവ്.ഇന്ത്യയുടെ പേര് ഇന്ത്യ എന്നതിൽ നിന്ന് ‘ഭാരത്’ എന്നാക്കി മാറ്റാൻ മോഡി സർക്കാർ തീരുമാനിച്ചാൽ ഐക്യരാഷ്ട്രസഭ എടുക്കുന്ന നടപടികൾ പുറത്ത്. മലയാളത്തിൽ ഇത് ആദ്യമായി റിപോർട്ട് ചെയ്യുകയാണ്‌ കർമ്മ ന്യൂസ്.ഇന്ത്യയുടെ പേര് ഭാരത് എന്നാക്കിയുള്ള അഭ്യർത്ഥനകൾ യുഎൻ പരിഗണിക്കുന്നുവെന്ന് യുഎൻ മുതിർന്ന ഉദ്യോഗസ്ഥൻ വ്യക്തമാക്കി.ഇദ്ദേഹം പേരു വെളിപ്പെടുത്തരുത് എന്ന് അഭ്യർഥിച്ചിട്ടുണ്ട്.

പ്രസിഡന്റ് ദ്രൗപതി മുർമുവിന്റെ ജി20 അത്താഴ ക്ഷണങ്ങളെച്ചൊല്ലിയുള്ള വിവാദത്തിനിടയിലാണ് ഈ പ്രസ്താവന. കഴിഞ്ഞ കൊല്ലം തുർക്കി പേരുമാറ്റി. തുർക്കി അതിന്റെ പേര് തുർക്കിയെ എന്ന് മാറ്റിയപ്പോൾ തുർക്കി സർക്കാരിന്റെ ഔപചാരിക അഭ്യർത്ഥനയോട് യുഎൻ അംഗീകരിച്ചു എന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസിന്റെ ഡെപ്യൂട്ടി വക്താവ് ഫർഹാൻ ഹഖ് ബുധനാഴ്ച വിശദീകരിച്ചു.തുറക്കിക്ക് പേരുമാറ്റം ആകാം എങ്കിൽ ലോകത്തേ നയിക്കുന്ന ഭാരതത്തിനു അത് അസാധ്യമായ കാര്യമേ അല്ല.

ഇന്ത്യയുടെ പേര് ‘ഭാരത്’ എന്നാക്കി മാറ്റാനുള്ള സാധ്യതയെക്കുറിച്ചുള്ള മറുപടിയായി യു എൻ വക്താവ് പറഞ്ഞു.ഇന്ത്യാ സർക്കാർ ഞങ്ങൾക്ക് കൈമാറിയ ഒരു ഔപചാരിക അഭ്യർത്ഥനയോട് ഉടൻ തീരുമാനം ഉണ്ടാകും. ഒരു രാജ്യത്തിന്റെ പേർ എന്തെന്ന് തീരുമാനിക്കുന്നത് അവിടുത്തേ സർക്കരാണ്‌. യു എൻ അല്ല എന്നും സൂചിപ്പിച്ചു.അത്തരം അഭ്യർത്ഥനകൾ ഞങ്ങൾക്ക് ലഭിച്ചാൽ പരിഗണിക്കും.എന്നാൽ ഇന്ത്യ എന്ന പേര് ഉപേക്ഷിച്ച് ‘ഭാരത്’ എന്ന് മാത്രം രാജ്യത്തിന്റെ പേരായി നിലനിർത്താനാണ് നരേന്ദ്ര മോദി സർക്കാർ പദ്ധതിയിടുന്നതെന്ന് പ്രതിപക്ഷം ആരോപിച്ചു.

ജി20 ഉച്ചകോടിയുടെ അത്താഴ ക്ഷണം, ഔദ്യോഗിക ആശയവിനിമയങ്ങളിൽ കേന്ദ്രസർക്കാർ ‘ഭാരത്’ എന്നാണ്‌ ഉപയോഗിച്ചത്.ദക്ഷിണാഫ്രിക്ക, ഗ്രീസ് സന്ദർശനങ്ങളിലും ‘ഭാരതത്തിന്റെ പ്രധാനമന്ത്രി’ എന്നായിരുന്നു അത് ഉപയോഗിച്ചിരുന്നത്.റിപ്പോർട്ടുകൾ പ്രകാരം, ഇന്ത്യയെ ഔദ്യോഗികമായി ‘ഭാരത്’ ആക്കി മാറ്റി കഴിഞ്ഞു.ഭാരത് എന്ന പേരുമാറ്റം സെപ്റ്റംബർ 18-22 വരെയുള്ള പാർലമെന്റിന്റെ നിർദ്ദിഷ്ട അഞ്ച് ദിവസത്തെ പ്രത്യേക സമ്മേളനത്തിൽ പാസാക്കും എന്നും സൂചനയുണ്ട്.

ഭാരത്‘ വിഷയവുമായി ബന്ധപ്പെട്ട രാഷ്ട്രീയ തർക്കങ്ങൾ രാജ്യത്ത് തുടരുകയാണ്‌.ഇതിനിടെ പ്രധാനമന്ത്രി മോദി തന്റെ സഹമന്ത്രിമാരുമായുള്ള ആശയവിനിമയത്തിനിടെ വിഷയം അഭിസംബോധന ചെയ്തത് ഭാരത് എന്നായിരുന്നു.