പുതിയ സന്തോഷം, സി ക്ലാസ് ബെൻസ് സ്വന്തമാക്കി ഭാവന

മലയാളികൾക്ക് പ്രിയങ്കരിയായ നടിയാണ് ഭാവന.ഒട്ടേറെ മികച്ച കഥാപാത്രങ്ങളിലൂടെ മലയാളികളുടെ പ്രിയം പിടിച്ചുപറ്റിയ നടി.സൂപ്പർ താരങ്ങളുടെയെല്ലാം നായികയായി ഭാവന ഇതിനോടകം അഭിനയിച്ചുകഴിഞ്ഞു.സിനിമാ ത്തിരക്കുകൾക്കിടെയിലും സോഷ്യൽ മീഡിയയിലും സജീവമാകാറുണ്ട് ഭാവന.

2018 ജനുവരി 22നായിരുന്നു ഭാവനയും നവീനും തമ്മിലുളള വിവാഹം നടന്നത്.ഭാവനയുടെ വിവാഹം ബന്ധുക്കളും അടുത്ത സുഹൃത്തുക്കളെല്ലാം ചേർന്ന് ആഘോഷമാക്കി മാറ്റിയിരുന്നു.വിവാഹ ശേഷം സുഹൃത്തുക്കൾക്കൊപ്പമുളള ചിത്രങ്ങളും ഭാവന പങ്കുവെച്ചിരുന്നു.നടിയുടെ മിക്ക ഫോട്ടോ ഷൂട്ട് ചിത്രങ്ങളും ആരാധകർ ഏറ്റെടുത്തിരുന്നു.അടുത്തിടെ ടെലിവിഷൻ ഷോകളിലും നടി പങ്കെടുത്തിരുന്നു.

ഭാവനക്ക് സഞ്ചരിക്കാൻ ഇനി പുത്തൻ സി ക്ലാസ് ബെൻസ്. ബംഗളൂരുവിലെ ബെൻസ് ഡീലർഷിപ്പായ അക്ഷയ മോട്ടോഴ്‌സിൽ ഭർത്താവ് നവീനൊപ്പമെത്തിയാണ് ഭാവന ഇഷ്ടവാഹനം സ്വന്തമാക്കിയത്. പുതിയ വാഹനം സ്വന്തമാക്കിയ വിവരം ഭാവന പങ്കുവെച്ചിരിക്കുകയാണ്.മെഴ്‌സിഡീസിന്റെ വലിയ ആരാധികയാണ് താനെന്നും ഈ സുന്ദരിയായ വാഹനം സ്വന്തമാക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും ഭാവന അഭിപ്രായപ്പെട്ടു. അക്ഷയ മോട്ടോഴ്‌സ് ഉപയോക്താക്കളെ കുടുംബം പോലെയാണ് കണക്കാക്കുന്നതെന്ന് നവീനും പറഞ്ഞു. മെഴ്‌സിഡീസ് വാഹനങ്ങളിലെ മികച്ച മോഡലുകളിൽ ഒന്നാണ് സി ക്ലാസ് ബെൻസ്.