‘ദി ഷോ മസ്റ്റ് ഗോ ഓണ്‍’,ബിഗ് ബോസ് സീസണ്‍ 3 ഈ മാസം പകുതിയോടെ സ്വീകരണമുറിയിലെത്തും

മലയാളം ബിഗ് ബോസ് സീസണ്‍ 3 ഉടന്‍ ആരംഭിക്കും. ഫെബ്രുവരി പകുതിയോടെ പരിപാടിയുടെ സംപ്രേഷണം ആരംഭിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. മോഹന്‍ലാല്‍ അവതാരകനായെത്തുന്ന ഷോയുടെ പുതിയ ടീസര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു.

‘ദി ഷോ മസ്റ്റ് ഗോ ഓണ്‍’ എന്നാണ് ടീസറില്‍ ടാഗ് ലൈന്‍ പോലെ കടന്നുവരുന്ന വാചകം. ഇത്തവണയും ചെന്നൈയില്‍ തന്നെയാണ് ഷോ നടക്കുക. കഴിഞ്ഞമാസം പതിനാലിന് തമിഴ് ബിഗ്ബോസ് സീസണ്‍ 4 അവസാനിച്ചിരുന്നു. അതിന് ശേഷം ഈ സ്ഥലത്തുതന്നെ മലയാളത്തിന് വേണ്ടിയുള്ള സെറ്റ് വര്‍ക്ക് ആരംഭിച്ചിരുന്നു.

ആരൊക്കെയാണ് ഇത്തവണ മത്സരാര്‍ത്ഥികളായി എത്തുക എന്ന ആകാംക്ഷയിലാണ് പ്രേക്ഷകര്‍. മത്സരാര്‍ത്ഥികളുടെ തിരഞ്ഞെടുപ്പ് അന്തിമഘട്ടത്തിലാണ്. തിരഞ്ഞെടുക്കപ്പെടുന്നവര്‍ ബിഗ് ബോസ് ഹൗസിലേക്ക് പ്രവേശിക്കുന്നതിനു മുന്‍പ് ക്വാറന്റൈനില്‍ കഴിയേണ്ടിവരും. ജനുവരിയിലാണ് ബിഗ്ബോസ് സീസണ്‍ 3 ആരംഭിക്കുന്ന വിവരം മോഹന്‍ലാല്‍ ആരാധകരെ അറിയിച്ചത്.