ദമ്പതികളും കുട്ടികളും സഞ്ചരിച്ച ബൈക്ക് പിക്കപ്പ് വാനിലിടിച്ച് അപകടം, യുവതി മരിച്ചു, അപകടം താമരശ്ശേരി ചുരത്തിൽ

കോഴിക്കോട് : താമരശ്ശേരി ചുരത്തിൽ ദമ്പതികളും കുട്ടികളും സഞ്ചരിച്ച ബൈക്ക് പിക്കപ്പ് വാനിലിടിച്ചുണ്ടായ അപകടത്തിൽ യുവതി മരിച്ചു. കൊടുവള്ളി പാലക്കുറ്റി മാണിക്കോത്ത് സ്വദേശി മുഹമ്മദ് ഹനീഫയുടെ ഭാര്യ ഷക്കീല ബാനു (25) ആണ് മരിച്ചത്. അപകടത്തില്‍ മുഹമ്മദ് ഹനീഫ(37), മക്കളായ മുഹമ്മദ് അയ്മന്‍ (മൂന്നര), അഹമ്മദ് ഐസാന്‍ (ഒന്നര) എന്നിവര്‍ക്ക്‌ പരുക്കേറ്റു. ഇളയ മകന്‍ അഹമ്മദ് ഐസാന്‍ കോഴിക്കോട് മെഡിക്കൽ കോളേജില്‍ തീവ്ര പരിചരണ വിഭാഗത്തിലാണുള്ളത്.

അപകടത്തിൽ അഹമ്മദിന് ഗുരുതരമായി പരിക്കേറ്റിരുന്നു. ഞായറാഴ്ച വൈകിട്ട് നാലു മണിയോടെ ഒന്നാം വളവിന് സമീപമാണ് അപകടം ഉണ്ടായത്. . മരം കയറ്റി ചുരം ഇറങ്ങുകയായിരുന്ന ദോസ്ത് പിക്കപ്പ് വാന്‍ അതേ ദിശയില്‍ മുന്നിലുണ്ടായിരുന്ന ബൈക്കിന് പിന്നില്‍ ഇടിക്കുകയായിരുന്നു. ഇതോടെ . പിക്കപ്പ് വാനിലെ മരത്തടികള്‍ കുടുംബത്തിന് മേൽ വീണു.

ദമ്പതികളും രണ്ട് കുട്ടികളുമാണ് സ്‌കൂട്ടറില്‍ ഉണ്ടായിരുന്നത്. ഷക്കീല ബാനുവിന്റെ വയനാട് ചുണ്ടയിലെ വീട്ടില്‍ നിന്നും കൊടുവള്ളിയിലേക്ക് മടങ്ങും വഴിയാണ് അപകടമുണ്ടായത്.