സ്കൂട്ടർ മതിലില്‍ ഇടിച്ച് രണ്ട് യുവാക്കൾ മരിച്ചു, സംഭവം ബത്തേരിയിൽ

വയനാട് : സ്കൂട്ടർ മതിലില്‍ ഇടിച്ച് രണ്ട് യുവാക്കൾ മരിച്ചു. ബത്തേരി തിരുനെല്ലിയിൽ ആണ് സംഭവം. മന്തൊണ്ടിക്കുന്ന് കാഞ്ഞിരത്തിങ്കൽ അമൽ വാസു (കണ്ണൻ 23), ശങ്കരമംഗലത്ത് കരുവള്ളിക്കുന്ന് സജിയുടെ മകൻ വിഷ്ണു (25) എന്നിവരാണ് മരിച്ചത്.മൂലങ്കാവ് ഭാ​ഗത്തുനിന്നും ബത്തേരി ടൗണിലേക്ക് വന്ന യുവാക്കളുടെ സ്കൂട്ടർ മതിലിടിക്കുകയായിരുന്നു.

ഇരുവരും സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. ചൊവ്വാഴ്ച രാത്രി 11 മണിയോടെയായിരുന്നു അപകടം. അതേസമയം, കോട്ടയം: വെള്ളൂരിൽ ട്രെയിൻ തട്ടി രണ്ടു യുവാക്കൾ മരിച്ചു. വെള്ളൂർ മൂത്തേടത്ത് വൈഷ്ണവ് മോഹനൻ (21), ഇടയ്ക്കാട്ടുവയൽ കോട്ടപ്പുറം മൂലേടത്ത് ജിഷ്ണു വേണുഗോപാൽ (21) എന്നിവരാണ് മരിച്ചത്.

ഇന്നു പുലർച്ചെയാണ് അപകടം. വടയാർ ആറ്റുവേല ഉത്സവം കണ്ട് മടങ്ങും വഴി എതിരെ ട്രെയിൻ വരുന്നത് കണ്ട് തൊട്ടടുത്ത ട്രാക്കിലേക്കു മാറിയപ്പോൾ പിന്നിൽ നിന്നും വന്ന ട്രെയിൻ ഇടിച്ചാണ് അപകടമെന്നു പറയുന്നു. ഇരുവരും മംഗളം കോളജി‌ലെ ബിബിഎ വിദ്യാർഥികളാണ്.