സ്‌കൂട്ടര്‍ മോഷണം പോയി ; സ്‌കൂട്ടറിലെ ബോക്സിൽ ഉണ്ടായിരുന്നത് 1.70 ലക്ഷം രൂപ

പത്തനംതിട്ട : തിരുവല്ലയിൽ ബാങ്കിന് മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന സ്‌കൂട്ടറും വാഹനത്തിൽ ഉണ്ടായിരുന്ന
1,70,000 രൂപയും മോഷണം പോയി. തിരുവല്ല പൊടിയാടി ജങ്ഷനിലെ കാനറാ ബാങ്ക് ശാഖയ്ക്ക് മുന്നില്‍ നിന്നുമാണ് ബൈക്കും പണവും മോഷണം പോയത്. തിങ്കളാഴ്ച ഉച്ചയ്ക്ക് 12.20 ഓടെയായിരുന്നു സംഭവം ഉണ്ടായത്.

സഹകരണ ബാങ്കിലെ വായ്പ തിരിച്ചടയ്ക്കുന്നതിനാണ് തോമസ് മാത്യു എന്നയാൾ പണവുമായി ബൈക്കിൽ സ്ഥലത്ത് എത്തിയത്. സ്വര്‍ണം പണയം വെച്ചും വായ്പ വാങ്ങിയും പണം സ്വരൂപിച്ച് വായ്പ തിരിച്ചടയ്ക്കുന്നതിന് വേണ്ടി ഇദ്ദേഹം സഹകരണ ബാങ്കിലേക്ക് പോകുകയായിരുന്നു. പണമടങ്ങിയ ബൈക്ക് പുറത്തുവെച്ച് കാനറാ ബാങ്കിനുള്ളിലേക്ക് കടന്നു.

താക്കോലും ഹെല്‍മെറ്റും സ്‌കൂട്ടറില്‍ത്തന്നെ സൂക്ഷിച്ചാണ് ഉടമ ബാങ്കിനുള്ളിലേക്ക് പോയത്. തിരിച്ചുവന്നപ്പോഴാണ് സ്‌കൂട്ടറും പണവും നഷ്ടപ്പെട്ടതായി മനസിലായത്. സിസിടിവ ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പുളിക്കീഴ് പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.