ബിജെപി ബൂത്ത് സെക്രട്ടറിയുടെ കട തീയിട്ടു, പൊള്ളലേറ്റ് DYFI നേതാവ് ഗുരുതരാവസ്ഥയിൽ, സംഭവം തലസ്ഥാനത്ത്

തിരുവനന്തപുരം : ബിജെപി ബൂത്ത് സെക്രട്ടറിയുടെ കട തീയിട്ട് നിശിപ്പിച്ച ഡിവൈഎഫ്ഐ പ്രവർത്തകന് പൊള്ളലേറ്റു. ബിജെപി ബൂത്ത് സെക്രട്ടറി അനൂപിന്റെ കടയാണ് ഡിവൈഎഫ്ഐ പ്രവർത്തകൻ തീയിട്ടത്. ആക്രമണം നടത്തിയ ഡിവൈഎഫ്ഐ പ്രവർത്തകനായ അനീഷൈൻ പൊള്ളലേറ്റു.
തിരുവനന്തപുരത്ത് കാച്ചാണിയിലാണ് സംഭവം. അനീഷിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം നടന്നത്. കടയുടെ മുൻപിൽ ബിജെപിയുടെ പതാക ഉയ‍ർത്തിയതിനെ തുട‍ർന്നുണ്ടായ വി​ദ്വേഷമാണ് ആക്രമണിന് പിന്നിലെന്ന് അനൂപ് പോലീസിനോട് പറഞ്ഞു. അടുത്തകാലത്താണ് അനൂപ് ബിജെപിയിൽ ചേർന്നത്. സംഭവത്തിൽ കൂടുതൽ വിവരം ലഭ്യമല്ല.

അതേസമയം, കാര്യവട്ടം സർവ്വകലാശാല ക്യാമ്പസിൽ എബിവിപി പ്രവർത്തകനെ എസ്എഫ്‌ഐ ഗുണ്ടകൾ ആക്രമിച്ചു. നാളെ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ തോൽവി ഭയന്നാണ് എസ്എഫ്ഐക്കാർ ആക്രമണം അഴിച്ചുവിട്ടതെന്ന് എബിവിപി പ്രവർത്തകർ പറഞ്ഞു.