പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിനെ മുട്ടുകുത്തിച്ച് ബിജെപി

പശ്ചിമ ബംഗാളിൽ സഹകരണ സൊസെെറ്റി തിരഞ്ഞെടുപ്പിൽ മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസിനെ തകർത്ത് തരിപ്പണമാക്കി മുട്ടുകുത്തിച്ച് ബിജെപി. നന്ദിഗ്രാമിലെ ബുകൂതിയ സമാബെ കൃഷി സമിതിയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ബിജെപി ഉജ്ജ്വല വിജയം നേടുകയായിരുന്നു. ആകെയുള്ള 12 സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ 11 സീറ്റുകളും പിടിച്ചായിരുന്നു തൃണമൂൽ സർക്കാരിന് ബിജെപി കനത്ത പ്രഹരം നൽകിയത്.

ഞായറാഴ്ച വൈകീട്ടോടെ ഫലങ്ങൾ ഔദ്യോഗികമായി പ്രഖ്യാപിക്കുമ്പോൾ കേവലം ഒരു വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് തൃണമൂൽ കോൺഗ്രസിന് ഒരു സീറ്റ് നേടാനായത്. തോൽക്കുമെന്ന സൂചനകൾ ലഭിച്ചതോടെ തൃണമൂൽ പ്രവർത്തകർ സൊസെെറ്റിക്ക് മുൻപിൽ സംഘർഷം ഉണ്ടാക്കാനുള്ള ശ്രമങ്ങളും നടത്തുകയുണ്ടായി.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ മമത ബാനർജിയെ സുവേന്ദു അധികാരി സുവേന്ദു അധികാരി പരാജയപ്പെടുത്തിയ നന്ദിഗ്രാം മണ്ഡലത്തിൽ ആണ് തൃണമൂൽ കോൺഗ്രസിന് വീണ്ടും പരാജയം നേരിടേണ്ടി വന്നിരിക്കുന്നത്. നന്ദിഗ്രാം ജനത തൃണമൂൽ കോൺഗ്രസിനെ പൂർണമായും തിരസ്‌കരിച്ചു എന്നതിന്റെ സൂചനയാണ് ഈ തിരെഞ്ഞെടുപ്പ് ഫലം. നന്ദിഗ്രാം വെടിവെയ്പ് ഉൾപ്പെടെയുളള സംഭവങ്ങളിൽ തൃണമൂൽ വലിയ വേരോട്ടമുണ്ടാക്കിയ മണ്ഡലമാണിത് എന്നതും ശ്രദ്ധേയം.