രാജസ്ഥാനിൽ 14 സീറ്റുകളിൽ ബിജെപി മുന്നിൽ

ന്യൂഡൽഹി: തെരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്താകുമ്പോൾ രാജസ്ഥാനിൽ 14 സീറ്റുകളിൽ ബിജെപി മുന്നിൽ. അജ്മീർ, അൽവാർ, ഭിൽവാര, ബിക്കാനീർ, ചിറ്റോർഗഡ്, ജയ്പൂർ, ജലോർ, ജലവാർ-ബാരൻ, ജോധ്പൂർ, പാലി, രാജ്സമന്ദ്, ഉദയ്പൂർ, കോട്ട എന്നിവിടങ്ങളിലാണ് ബിജെപി ലീഡ് ചെയ്യുന്നത്.

ലോക്‌സഭാ സ്പീക്കറും കോട്ടയിലെ എൻഡിഎ സ്ഥാനാർത്ഥിയുനായ ഓം ബിർള 44,9894 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് മുന്നിലുള്ളത്. രാജ്സമന്ദിലെ എൻഡിഎ സ്ഥാനാർത്ഥി മഹിമ കുമാരി 71,1781വോട്ടുകളുടെ ഭൂരിപക്ഷത്തോടെ മുന്നേറുകയാണ്.

കേന്ദ്രമന്ത്രിമാരായ അർജുൻ മേഘ്‌വാൾ ബീക്കാനീറിൽ 52,3850 വോട്ടുകൾക്കും ഗജേന്ദ്ര സിംഗ് ഷെഖാവത്ത് ജോധ്പൂരിൽ നിന്ന് 37,4546 വോട്ടുകൾക്കും കൈലാഷ് ചൗധരി ബാമറിൽ നിന്നും 20,3350 വോട്ടുകൾക്കുമാണ് ലീഡ് ചെയ്യുന്നത്.

2019-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 25 സീറ്റുകളിലും എൻഡിഎ വിജയിച്ചിരുന്നു.