പട്ടാപകൽ ബിജെപി പ്രവർത്തകന് നേരെ വെടിയുതിർത്തു ; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

ഭോപ്പാൽ: പട്ടാപകൽ തിരക്കേറിയ മാർക്കറ്റിൽ ബിജെപി പ്രവർത്തകന് നേരെ വെടിയുതിർത്ത് അജ്ഞാതർ.
ബൈക്കിലെത്തിയ മൂന്നംഗ സംഘം ചേർന്നാണ് ആക്രമണം നടത്തിയത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. മദ്ധ്യപ്രദേശിലെ മൊറേനയിൽ വച്ച് ജ്വല്ലറി ഉടമ കൂടിയായ സന്തോഷ് കുമാർ ശർമ്മയ്ക്ക് നേരെ ആക്രമണം ഉണ്ടായത്.

സംഭവസമയം അദ്ദേഹം തന്റെ കടയുടെ മുമ്പിൽ സുഹൃത്തുക്കൾക്ക് ഒപ്പം നിൽക്കുകയായിരുന്നു. പെട്ടെന്നാണ് ബൈക്കിൽ വരികയായിരുന്നു മൂന്നംഗ സംഘം ശർമ്മയെ ആക്രമിച്ചത്. ബൈക്കിൽ നടുക്ക് ഇരുന്നിരുന്ന വ്യക്തി വെടിയുതിർക്കുകയായിരുന്നു. എന്നാൽ ശർമ്മയുടെ ദേഹത്ത് ഏൽക്കാതെ രക്ഷപ്പെട്ടു.

അതേസമയം ബിജെപി പ്രവർത്തകനായ ശർമ്മ ആക്രമണത്തിൽ നിന്നും തലനാരിഴയ്‌ക്ക് രക്ഷപ്പെട്ടു. സംഭവത്തിൽ കൊലപാതക ശ്രമത്തിന് പോലീസ് കേസെടുത്തിട്ടുണ്ട്. അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു. അക്രമികൾക്കായുള്ള തിരച്ചിൽ തുടരുകയാണ്.