‘സ്വച്ഛ് ഭാരത് അഭിയാനും ബേട്ടി ബച്ചാവോയും; മോദി നടപ്പാക്കുന്നത്​ നബിയുടെ സന്ദേശമെന്ന്​ ​ബി.ജെ.പി നേതാവ്

ന്യൂഡല്‍ഹി: പ്രവാചകന്‍ മുഹമ്മദ്​ നബിയുടെ സ​​ന്ദേശങ്ങളാണ്​ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്ത്​ നടപ്പാക്കുന്ന പദ്ധതികളെന്ന്​ ബി.ജെ.പി നേതാവ്​. സ്വച്ഛ് ഭാരത് അഭിയാന്‍, ‘ബേട്ടി ബച്ചാവോ, ബേഠി പഠാവോ’, സ്റ്റാര്‍ട്ടപ്പ് ഇന്ത്യ തുടങ്ങിയ പദ്ധതികളെല്ലാം ഇസ്‌ലാമിക പ്രബോധനങ്ങള്‍ക്ക് അനുസൃതമാണെന്ന് ബി.ജെ.പി മൈനോറിറ്റി മോര്‍ച്ച പ്രസിഡന്‍റ്​ സിദ്ദീഖി പറഞ്ഞതായി ‘ദ പ്രിന്‍റ്’​ റിപ്പോര്‍ട്ട്​ ചെയ്യുന്നു.

പ്രവാചകന്‍റെ കാലത്ത് പെണ്‍മക്കളെ ജീവനോടെ മണ്ണില്‍ കുഴിച്ചുമൂടിയിരുന്നു. ആളുകള്‍ പെണ്‍മക്കളെ ഗര്‍ഭപാത്രത്തില്‍ വച്ച്‌ കൊല്ലാറുണ്ടായിരുന്നു. ഈ ലോകത്ത് പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കണമെന്നാണ്​ പ്രവാചകന്‍ ജനങ്ങളോട്​ പറഞ്ഞത്​.പെണ്‍ ശിശുഹത്യയ്‌ക്കെതിരെ ശക്​തമായ ഭാഷയിലാണ്​ ഖുര്‍ആന്‍ സംസാരിക്കുന്നത്​. ‘ബേട്ടി ബച്ചാവോ, ബേഠി പഠാവോ’ എന്ന പേരില്‍ ഒരു കാമ്ബയിന്‍ ആരംഭിച്ചത് പ്രധാനമന്ത്രിയാണ്, അത് പെണ്‍കുട്ടിയെ രക്ഷിക്കാന്‍ മാത്രമല്ല, അവള്‍ക്ക് വിദ്യാഭ്യാസം നല്‍കാനും ഊന്നല്‍ നല്‍കുന്നുവെന്ന്​ സിദ്ദീഖി പറഞ്ഞു.

വൃത്തി ഇസ്​ലാമിന്‍റെ അവിഭാജ്യഘടകമാണ്.’ശുദ്ധി വിശ്വാസത്തിന്‍റെ പകുതിയെന്നാണ്’​ പ്രവാചകന്‍ പഠിപ്പിച്ചിരിക്കുന്നത്​. എന്നാല്‍ ഇത്രയും വര്‍ഷമായി ശുചിത്വത്തിനായി ഒരു ദേശീയ കാമ്ബയിന്‍ നടന്നിട്ടില്ല. മോദിയാണ് ഇത് ആരംഭിച്ചത്. ഇസ്‌ലാം അംഗീകരിക്കുന്ന എല്ലാ കാര്യങ്ങളും പ്രധാനമന്ത്രി മോദി നടപ്പാക്കുന്നുവെന്ന്​ ‘സ്വച്ഛ് ഭാരത് അഭിയാന്‍’ ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞു.

ഖുര്‍ആനില്‍ അവതരിച്ച ആദ്യ സൂക്തം ഇഖ്‌റ (വായിക്കുക) എന്നതായിരുന്നു. ‘ഇതാണ് വിദ്യാഭ്യാസത്തിന് ഇസ്​ലാം നല്‍കുന്ന ഊന്നല്‍. എന്നാല്‍ മുസ്‌ലിംകള്‍ മതവിദ്യാഭ്യാസത്തില്‍ മാത്രം ഒതുങ്ങി. മോദിയുടെ നേതൃത്വത്തില്‍ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന് ​ഊന്നല്‍ നല്‍കിയ​േപ്പാള്‍ അവരും മാറി. മദ്രസ വിദ്യാഭ്യാസ രീതികള്‍ നവീകരിക്കപ്പെടുകയാണെന്നും സിദ്ദീഖി പറഞ്ഞു.