മാതൃഭൂമി പത്രം കോടികൾ വാങ്ങി രാജ്യത്തേ ഒറ്റി, രാജ്യം നിരോധിച്ച ക്രിപ്റ്റോ കറൻസി പരസ്യം രണ്ട് ഫുൾ പേജിൽ

മാതൃഭൂമി പത്രത്തിൽ ഇന്ത്യാ ഗവണ്മെന്റിന്റെ നിയമങ്ങൾക്കും അറിയിപ്പുകൾക്കും വിരുദ്ധമായ പരസ്യം. അനേക ലക്ഷം ജനങ്ങളേ വഴി തെറ്റിക്കാൻ ഉതകുന്ന ബിറ്റ്കോയിന്റെയും ക്രിപ്റ്റോ കറൻസിയുടേയും പരസ്യം നല്കിയാണ്‌ മാതൃഭൂമി ഞെട്ടിച്ചിരിക്കുന്നത്. 2018ൽ റിസർവ് ബാങ്ക് ക്രിപ്റ്റോ കറൻസി ഇടപാടുകൾ പൂർണ്ണമായും നിരോധിച്ചിരുന്നു. പിന്നീട് സുപ്രീം കോടതിയും ശരിവെച്ചിരുന്നു. കേന്ദ്ര​ഗവൺമെന്റ് വിഷയത്തിൽ നിയമവും പാസ്സാക്കിയതാണ്. കേന്ദ്ര ​ഗവൺമെന്റിനെയും സുപ്രീം കോടതിയെയും റിസർവ ബാങ്കിനെയുമെല്ലാം ഹൈജാക്ക് ചെയ്യുകയാണ് മാതൃഭൂമി ചെയ്തിരിക്കുന്നത്. ഭീകരവാദത്തിനും കള്ളപ്പണം വെളുപ്പിക്കുന്നതിനുമായി ഇത്തരം കറൻസികൾ ഉപയോ​ഗിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.

ഇന്ന് അതായത് നവംബർ 16ന്‌ ഇറങ്ങിയ പത്രത്തിൽ പത്രത്തിന്റെ ഒന്നാം പേജ് പരിപൂർണ്ണമായി ക്രിപ്റ്റോ കറൻസിയുടെ ഫുൾ പേജ് കളർ പരസ്യത്തിനായി നല്കിയിരിക്കുകയാണ്‌. ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ മാതൃഭൂമി വാർത്തക്കായി മറ്റൊരു ഡമ്മി ഒന്നാം പേജും കൂടി ഇറക്കിയിട്ടുണ്ട്.ഇത് കൂടാതെ മറ്റൊരു പേജിലും മാതൃഭൂമി മുഴുവൻ പേജ് പരസ്യം ക്രിപ്റ്റോ കറൻസിക്കായി ഇറക്കിയിട്ടുണ്ട്. എല്ലാം ഫുൾ പേജ് കളർ പരസ്യം ആണ്‌. എല്ലാ എഡിഷനിലും ഇത്തരത്തിൽ ഒരു പരസ്യം നല്കുമ്പോൾ മാതൃഭൂമിക്ക് ലഭിക്കുന്നത് കോടികൾക്ക് മീതേ വരുമാനമാണ്‌. എന്നാൽ രാജ്യം നിരോധിച്ച കറൻസി ജനങ്ങളോട് ഉപയോഗിക്കാനും വാങ്ങാനും പറയുമ്പോൾ മാതൃഭൂമിയുടെ നീക്കം ഗുരുതരമായ നിയമ ലംഘനം കൂടിയാണ്‌