ബിജെപി നേതാവിനെ വെട്ടിക്കൊന്നു ; കൊലപാതകം ബോംബെറിഞ്ഞശേഷം

പുതുച്ചേരി : ബോംബെറിഞ്ഞശേഷം ബി.ജെ.പി. നേതാവിനെ വെട്ടിക്കൊന്നു. പുതുച്ചേരി ആഭ്യന്തരമന്ത്രി എ.നമശിവായത്തിന്റെ ബന്ധുവും ബി.ജെ.പി. നേതാവുമായ സെന്തില്‍കുമാർ (45)ആണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. ഏഴംഗസംഘം അദ്ദേഹത്തിന് നേരെ ബോംബെറിഞ്ഞശേഷം വെട്ടി കൊലപ്പെടുത്തുകയായിരുന്നു.

റോഡരികിലെ ബേക്കറിക്ക് സമീപം നില്‍ക്കുകയായിരുന്ന സെന്തിലിനെ ബൈക്കുകളിലെത്തിയ ഗുണ്ടകൾ ആദ്യം പെട്രോള്‍ബോംബെറിഞ്ഞു. പിന്നാലെ വെട്ടിക്കൊല്ലുകയായിരുന്നു. ഇതിനുശേഷം പ്രതികള്‍ സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെടുകയും ചെയ്തു. സെന്തിലിന് നേരേ രണ്ടുതവണ ബോംബെറിയുന്നതിന്റെയും വെട്ടിക്കൊലപ്പെടുത്തുന്നതിന്റെയും സിസിടിവി ദൃശ്യങ്ങൾ ലഭിച്ചു

വിവരം അറിഞ്ഞ് ആഭ്യന്തരമന്ത്രി നമശിവായം ഉള്‍പ്പെടെയുള്ളവര്‍ സംഭവസ്ഥലത്തെത്തി. വിവരമറിഞ്ഞ് നൂറുകണക്കിന് ബി.ജെ.പി. പ്രവര്‍ത്തകരും സ്ഥലത്ത് ഓടിയെത്തി. അതേസമയം കൃത്യത്തിന് ശേഷം ഓടിരക്ഷപ്പെട്ട പ്രതികൾ കീഴടങ്ങിയെന്നാണ് റിപ്പോര്‍ട്ട്. പോലീസിന്റെ അന്വേഷണവും ചോദ്യംചെയ്യലും നടത്തി വരികയാണ്.