താ​ജ്മ​ഹ​ലി​ൻറെ പേ​ര് രാം​മ​ഹ​ൽ’ അ​ല്ലെ​ങ്കി​ൽ ശി​വ​മ​ഹ​ൽ എ​ന്നാ​ക്ക​ണം- ബി​ജെ​പി എം​എ​ൽ​എ

ല​ക്നോ: ലോ​കാ​ത്ഭു​ത​ങ്ങ​ളി​ല്‍ ഒ​ന്നാ​യ താ​ജ്മ​ഹ​ലി​ന്‍റെ പേ​രു മാ​റ്റ​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ ബി​ജെ​പി എം​എ​ല്‍​എ സു​രേ​ന്ദ്ര സിം​ഗ്. താ​ജ്മ​ഹ​ലി​ന്‍റെ പേ​ര് “രാം​മ​ഹ​ല്‍’ അ​ല്ലെ​ങ്കി​ല്‍ “ശി​വ​മ​ഹ​ല്‍’ എ​ന്നാ​ക്ക​ണ​മെ​ന്നാ​ണ് എം​എ​ല്‍​എ​യു​ടെ ആ​വ​ശ്യം. താ​ജ്മ​ഹ​ല്‍ ഒ​രു ശി​വ​ക്ഷേ​ത്ര​മാ​യി​രു​ന്നു. ഇ​ന്ത്യ​യു​ടെ സം​സ്കാ​രം ന​ശി​പ്പി​ക്കു​ന്ന​തി​നാ​യി ഒ​രു വി​ഭാ​ഗം ആ​ള്‍​ക്കാ​ര്‍ ശി​വ​ക്ഷേ​ത്രം ഇ​ല്ലാ​താ​ക്കി താ​ജ്മ​ഹ​ല്‍ പ​ണി​യു​ക​യാ​യി​രു​ന്നു​വെ​ന്നും സു​രേ​ന്ദ്ര സിം​ഗ് പ​റ​ഞ്ഞു.

താജ്മഹൽ ഇരുന്ന സ്ഥാനത്തേ ശിവക്ഷേത്രവും പുന പ്രതിഷ്ടിക്കണം എന്നും എന്തിനാണ്‌ ഒരു കാലഘട്ടത്തിൽ ഒരു മതക്കാർ മറ്റ് മതക്കാരുടെ ആരാധനാലയം ഇടിച്ച് തകർത്ത് അവിടെ തന്നെ പള്ളികൾ പണിതത് എന്നും എം​എ​ല്‍​എ കൂടിയായ സു​രേ​ന്ദ്ര സിം​ഗ് ചോദിച്ചു. ഇരു കൈകളും നീട്ടി അഥിതികളേ പോലെ കച്ചവടത്തിനു വന്നവരേ സ്വീകരിച്ച പ്രാചീന ഇന്ത്യക്കാർക്ക് തെറ്റു പറ്റിയോ..അഥിതികളേ പോലെ ഭാരതം സ്വീകരിച്ചവർ ഇങ്ങിനെ ഒക്കെ ചെയ്യാമോ എന്നും അവർക്ക് പള്ളി പണിയണം എങ്കിൽ എത്രയോ ഭൂമി ഇന്ത്യയിൽ സൗജന്യമായി തന്നെ ലഭ്യമായിരുന്നു എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി

യോ​ഗി ആ​ദി​ത്യ​നാ​ഥ് ഛത്ര​പ​തി ശി​വ​ജി​യു​ടെ പി​ന്‍​ഗാ​മി​യാ​ണ്. ഒ​രു​കാ​ല​ത്ത് മു​സ്‌​ലിം അ​ധി​നി​വേ​ശ​ക്കാ​ര്‍ ഇ​ന്ത്യ​ന്‍ സം​സ്കാ​ര​ത്തെ ന​ശി​പ്പി​ക്കാ​ന്‍ സാ​ധ്യ​മാ​യ എ​ല്ലാ​വ​ഴി​ക​ളും ഉ​പ​യോ​ഗി​ച്ചു. എ​ന്നാ​ല്‍ ഇ​തെ​ല്ലാം യോ​ഗി​യു​ടെ ഭ​ര​ണ​ത്തി​ലെ ഉ​ത്ത​ര്‍​പ്ര​ദേ​ശി​ന്‍റെ സു​വ​ര്‍​ണ കാ​ല​ഘ​ട്ട​ത്തി​ല്‍ മാ​റു​മെ​ന്നും എം​എ​ല്‍​എ വ്യക്തമാക്കി.

അതേസമയം രാജ്യത്തെ ഇസ്ലാമിക അധിനിവേശത്തിന്റെ ശേഷിപ്പുകൾ തുടച്ചു നീക്കാനുള്ള യജ്ഞം തുടരുകയാണ് യോഗി സർക്കാർ .ഉത്തർപ്രദേശിലെ ദാൻദുപൂർ റെയിൽവേ സ്റ്റേഷന്റെ പേര് കഴിഞ്ഞയിടെ പുനർനാമകരണം ചെയ്ത് മാ ഭരാഹി ദേവി ധാം റെയിൽവേ സ്റ്റേഷൻ എന്നാക്കി മാറ്റിയിരുന്നു . കേന്ദ്ര സർക്കാരിന്റെ അനുവാദം വാങ്ങിയ ശേഷമാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് റെയിൽവേ സ്‌റ്റേഷന്റെ പേര് മാറ്റിയത്.

വാരണാസി റെയിൽവേ സെക്ഷനിലുള്ള സ്റ്റേഷനാണ് ദാൻദുപൂർ സ്റ്റേഷൻ. പ്രദാപ്ഘട്ടിന്റേയും ബാദ്ഷാപൂറിന്റേയും ഇടയിലുള്ള സ്റ്റേഷനാണിത്. പേര് മാറ്റം സംബന്ധിച്ച ഉത്തരവ് ഉടൻ പുറപ്പെടുവിക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.നേരത്തെ തെലങ്കാനയില്‍ ബി.ജെ.പി. അധികാരത്തിലെത്തിയാല്‍ ഹൈദരാബാദിനെ ഭാഗ്യനഗര്‍ എന്ന് പുനര്‍നാമകരണം ചെയ്യുമെന്ന് ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രഖ്യാപിച്ചിരുന്നു . ഗ്രേറ്റര്‍ ഹൈദരാബാദ് മുനിസിപ്പല്‍ കോര്‍പറേഷന്‍ തിരഞ്ഞെടുപ്പിനു മുന്നോടിയായി നടത്തിയ റോഡ് ഷോയിലായിരുന്നു യോഗി ഇക്കാര്യം പറഞ്ഞത്.

നേരത്തെ ആഗ്രയിൽ താജ്മഹലിനു സമീപം നിർമിക്കുന്ന മുഗൾ മ്യൂസിയത്തിന്റെ പേരും യോഗി ആദിത്യനാഥ് മാറ്റിയിരുന്നു .മറാത്ത രാജാവ് ഛത്രപതി ശിവജിയുടെ പേരിലാണ് മ്യൂസിയം ഇനി അറിയപ്പെടുകയെന്നും മുഗളന്മാരെ അംഗീകരിക്കുന്ന ഒന്നിനെയും തന്റെ സർക്കാർ അംഗീകരിക്കില്ലെന്നും മ്യൂസിയത്തിന്റെ നിർമാണ പുരോഗതി വിലയിരുത്താൻ വിളിച്ച യോഗത്തിൽ യോഗി വ്യക്തമാക്കിയിരുന്നു .എങ്ങനെയാണ് മുഗളന്മാർ നമ്മുടെ ഹീറോകളാവുക? കീഴടങ്ങൽ മനോഭാവമുള്ള ഒന്നിനെയും നമ്മുടെ സർക്കാർ അംഗീകരിക്കുകയില്ല.’ – യോഗി പറഞ്ഞു. അടിമത്തത്തിന്റെ ചിഹ്നങ്ങൾക്ക് ഉത്തർപ്രദേശിൽ സ്ഥാനമില്ലെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിക്കുകയും ചെയ്തിരുന്നു .‘ആഗ്രയിൽ നിർമാണത്തിലിരിക്കുന്ന മ്യൂസിയം ഛത്രപതി ശിവജി മഹാരാജിന്റെ പേരിലാണ് ഇനി അറിയപ്പെടുക. നിങ്ങളുടെ പുതിയ ഉത്തർപ്രദേശിൽ അടിമത്ത മനോഭാവത്തിന്റെ അടയാളങ്ങൾക്ക് സ്ഥാനമില്ല. ശിവജി മഹാരാജ് ആണ് നമ്മുടെ ഹീറോ. ജയ് ഹിന്ദ്, ജയ് ഭാരത്!’ – എന്നാണ് ഹിന്ദിയിൽ യോഗി ട്വീറ്റ് ചെയ്തത്.

യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ബി.ജെ.പി സർക്കാർ മുഗൾ, മുസ്ലിം സംസ്‌കാരങ്ങളുടെ അടയാളമുള്ള നിരവധി പേരുകൾ ഇതുവരെ മാറ്റിയിരുന്നു. മുഗൾ സരായിനെ പണ്ഡിറ്റ് ദീൻദയാൽ ഉപാധ്യായ് നഗർ എന്നും അലഹാബാദിനെ പ്രയാഗ് രാജ് എന്നും ഫൈസാബാദിനെ അയോധ്യ എന്നും യോഗി സർക്കാർ പേരുമാറ്റി. താജ്മഹൽ അടക്കം നിരവധി മുഗൾ ശേഷിപ്പുകളുള്ള ആഗ്രയുടെയും പേരുമാറ്റുമെന്ന് ബി.ജെ.പി എം.എൽ.എ ജഗൻഗാർഗ് പറഞ്ഞിരുന്നു.