മൂന്നാംവട്ടവും കേന്ദ്രത്തില്‍ ബിജെപി അധികാരത്തില്‍ എത്തും, മൂന്നാം സര്‍ക്കാര്‍ ജൂണില്‍ പ്രവര്‍ത്തനം തുടങ്ങും നരേന്ദ്രമോദി

ന്യൂഡല്‍ഹി. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മൂന്നാം വട്ടവും കേന്ദ്രത്തില്‍ ബിജെപി അധികാരത്തില്‍ എത്തുമെന്നും തന്റെ നേതൃത്വത്തിലുള്ള മൂന്നാം സര്‍ക്കാര്‍ ജൂണില്‍ പ്രവര്‍ത്തനം തുടങ്ങുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. സര്‍ക്കാരിന്റെ വേഗത്തിലുള്ള പ്രനവര്‍ത്തനം ജനങ്ങലെ അദ്ഭുതപ്പെടുത്തിയെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി.

ഇന്ത്യ ഇപ്പോള്‍ വലിയ സ്വപ്‌നങ്ങള്‍ കാണുകയും അതു സാക്ഷാത്കരിക്കാന്‍ രാവും പകലും പ്രയത്‌നിക്കുകയും ചെയ്യുന്നു. കഴിഞ്ഞ പത്ത് വര്‍ഷമായി പടുത്തുയര്‍ത്തിയ പുതിയ ഇന്ത്യ ജനങ്ങള്‍ കണ്ടതാണ്. വന്ദേഭാരത് സര്‍വീസ് അതിലൊന്ന് മാത്രമാണെന്നും പ്രധാനമന്ത്രി. 41000 കോടിയുടെ റെയില്‍വേ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പ്രധാനമന്ത്രി തുടക്കം കുറിച്ചു.

അതേസമയം കേരളത്തില്‍ നിന്നും ഒന്‍പത് സ്റ്റേഷനുകള്‍ ഇതില്‍ ഉള്‍പ്പെടുന്നു. രാജ്യത്താകെ 553 സ്റ്റേഷനുകളാണ് നവീകരിക്കുന്നത്. 1500 മേല്‍പ്പാലങ്ങളുടെയും അടിപ്പാതകളുടെയും തറക്കല്ലിടലും പ്രധാനമന്ത്രി നിര്‍വഹിച്ചു.