അമിത് ഷായെ ബോംബാക്രമണത്തില്‍ വധിക്കുെമന്ന ഭീക്ഷണികത്ത് ലഭിച്ചതായി ബിജെപി എംഎല്‍എ

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തി കത്ത് ലഭിച്ചതായി മധ്യപ്രദേശിലെ ബിജെപി എംഎല്‍എ ലീന ജെയ്ന്‍. അമിത് ഷാ ഗഞ്ച്ബസോഡ പട്ടണത്തില്‍ വന്നാല്‍ ബോംബ് സ്ഫോടനം നടത്തി വധിക്കുമെന്നാണ് കത്തില്‍ ഭീഷണിപ്പെടുത്തിയിരിക്കുന്നത്.

കത്തില്‍ പേരോ ഒപ്പോ ഉണ്ടായിരുന്നില്ല. അതേസമയം തനിക്ക് നേരെയും വധഭീഷണിയുണ്ടെന്നും എംഎല്‍എ അറിയിച്ചു. ഇതുസംബന്ധിച്ച് ജെയ്ന്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ സുരക്ഷ ശക്തമാക്കിയെന്ന് വിദിഷ എസ്പി വിനായക് വെര്‍മ അറിയിച്ചു. കൂടാതെ ഭീഷണിക്കത്തിന്റെ വാസ്തവികത സംബന്ധിച്ചും അന്വേഷണം നടത്തും.

ബസ് സ്റ്റാന്‍ഡിലും റെയില്‍വേ സ്റ്റേഷനിലും സര്‍ക്കാര്‍ ആശുപത്രികളിലും സ്ഫോടനം നടത്തുമെന്നും കത്തില്‍ ഭീഷണിയുണ്ട്. ഇതുമൂലം മുന്‍രുതലായി നഗരത്തിലെ സുരക്ഷ വര്‍ധിപ്പിച്ചു. ഭോപ്പാലില്‍നിന്ന് ബോംബ് സ്‌ക്വാഡിനെ വരുത്തിയിട്ടുണ്ടെന്നും എസ്പി കൂട്ടിച്ചേര്‍ത്തു