ലൈംഗിക അതിക്രമത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ മാതാപിക്കൾക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചു, രാഹുൽ ഗാന്ധിക്കെതിരെ നടപടിയുമായി ബാലാവകാശ കമ്മീഷൻ

ന്യൂഡൽഹി : പീഡനത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ മാതാപിതാക്കൾക്കൊപ്പമുള്ള ഫോട്ടോ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ച രാഹുലിനെതിരെ കടുത്ത നടപടിയുമായി ദേശീയ ബാലാവകാശ കമ്മീഷൻ. തെക്കുപടിഞ്ഞാറൻ ഡൽഹിയിൽ പീഡനത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ മാതാപിതാക്കൾക്കൊപ്പമുള്ള ചിത്രമാണ് രാഹുൽ പരസ്യപ്പെടുത്തിയത്.

രാഹുൽ ചിത്രം പോസ്റ്റ് ചെയ്തത് ഗുരുതരമായ കുറ്റകൃത്യമാണെന്ന് ബാലാവകാശ കമ്മീഷൻ ഡൽഹി ഹൈക്കോടതിയെ അറിയിച്ചു. പ്രായപൂർത്തിയാകാത്ത, ബലാത്സംഗത്തിനിരയായ പെൺകുട്ടിയുടെ മാതാപിതാക്കളുടെ ഫോട്ടോ പ്രദർശിപ്പിക്കുന്നത് ജുവനൈൽ ജസ്റ്റിസ് ആക്ടിന്റെ ലംഘനമാണ്. ഇത് ഇരയുടെ വ്യക്തിത്വം തിരിച്ചറിയാൻ കാരണമാകുന്നുവെന്നും കമ്മീഷൻ ഡൽഹി ഹൈക്കോടതിയിൽ അറിയിച്ചു.

രാഹുലിനെതിരെ അന്വേഷണം വേണമെന്നും ബാലാവകാശ കമ്മീഷൻ ഡൽഹി ഹൈക്കോടതിയിൽ ആവശ്യപ്പെട്ടു. 2015 ലെ ജുവനൈൽ ജസ്റ്റിസ് ആക്ടിന്റെ ലംഘനമാണ് രാഹുൽ നടത്തിയത്. ഫോട്ടോ പോസ്റ്റ് പിൻവലിക്കാൻ തയ്യാറാക്കാത്ത രാഹുലിനെതിരെ നടപടി വേണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്.