വ്യവസായിയുടെ മരണത്തില്‍ വഴിത്തിരിവ്; മരണം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിനിടെ

ബെംഗളൂരു. 67 കാരനായ വ്യവസായിയുടെ മൃതദേഹം പ്ലാസ്റ്റിക് ബാഗില്‍ കണ്ടെത്തിയ സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്ത് വിട്ടു. വ്യാവസായിയുടെ പെണ്‍ സുഹൃത്തുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നതിനിടെ അപസ്മാരം വന്നാണ് വ്യവസായി മരിച്ചതെന്നാണ് പോലീസ് പറയുന്നത്. തുടര്‍ന്ന് പെണ്‍സുഹൃത്തും ഭര്‍ത്താവും ചേര്‍ന്ന് മൃതദേഹം ബാഗിലാക്കി ഉപേക്ഷിക്കുകയായിരുന്നു വെന്നും പോലീസ് പറയുന്നു. നവംബര്‍ 17നായിരുന്നു 67 കാരനായ വ്യവസായിയുടെ മൃതദേഹം ജെപി നഗറില്‍ കണ്ടെത്തിയത്.

തുടര്‍ന്ന് വ്യവസായിയുടെ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് 35 കാരിയായ ഇയാളുടെ പെണ്‍സുഹൃത്തിലേക്ക് പോലീസ് എത്തുന്നത്. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ നടന്ന സംഭവങ്ങള്‍ യുവതി വെളിപ്പെടുത്തുകയായിരുന്നു. വ്യവസായയുടെ വീട്ടില്‍ പറഞ്ഞിരുന്നത് മരുമകളുടെ വീട്ടില്‍ പോകുകയാണ് എന്നാണ്. എന്നാല്‍ തിരിച്ച് വരാതായതോടെ വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കി. ഇയാള്‍ക്ക് നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളതായി പോലീസ് പറയുന്നു. സംഭവത്തില്‍ പോലീസ് കേസ് എടുത്തു. പോസറ്റ്്‌മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയ ശേഷം കൂടുതല്‍ അന്വേഷണം നടത്തും.