വിവാഹ തലേന്ന് വധു കുഴഞ്ഞു വീണു മരിച്ചു

മലപ്പുറം: മലപ്പുറം പെരിന്തൽമണ്ണയിൽ വിവാഹ തലേന്ന് വധു കുഴഞ്ഞു വീണു മരിച്ചു. പെരിന്തൽമണ്ണ പാതായ്ക്കര സ്കൂൾ പടിയിലെ കിഴക്കേതിൽ മുസ്തഫയുടെയും സീനത്തിൻ്റെയും മകൾ ഫാത്തിമ ബത്തൂൽ (19) ആണ് മരിച്ചത്.

മൂർക്കാനാട് സ്വദേശിയുമായുള്ള വിവാഹം ഇന്നു നടക്കാരിക്കെയാണ് വധുവിൻ്റെ മരണം. വെള്ളിയാഴ്ച രാത്രി 7നാണ് സംഭവം. മൃതദേഹം ഇ എം എസ് ആശുപത്രി മോർച്ചറിയിൽ. വെള്ളിയാഴ്ച രാത്രി ഏഴു മണിയോടെയാണ് ദാരുണമായ സംഭവം നടന്നത്.

ബ​ന്ധു​ക്ക​ളോ​ടൊ​പ്പം ഫോ​ട്ടോ എ​ടു​ത്തു​കൊ​ണ്ടി​രു​ന്ന​പ്പോ​ൾ ഫാത്തിമ പെട്ടന്ന് കു​ഴ​ഞ്ഞ് വീഴുകയായിരുന്നു. ഉടന്‍ തന്നെ ഫാത്തിമയെ പെ​രി​ന്ത​ൽമണ്ണ​യി​ലെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മരണം സംഭവിച്ചിരുന്നു.