മോഹൻലാലും ആയുള്ള ഹണി റോസിന്റെ ബന്ധം മോശം, സന്തോഷ്‌ വർക്കി

മോഹൻലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത ആറാട്ട് എന്ന ചിത്രം പുറത്തെത്തിയതിന് പിന്നാലെ സോഷ്യൽ മീഡിയകളിൽ ചർച്ചയായ പേര് സന്തോഷ് വർക്കിയുടേതായിരുന്നു. മോഹൻലാലിന്റെ കടുത്ത ആരാധകനായ സന്തോഷിന്റെ ആറാടുകയാണ് എന്ന വാക്ക് വൻ ഹിറ്റാവുകയും ചെയ്തു. നടിമാരെ കുറിച്ച് സന്തോഷ് സംസാരിക്കുന്ന വീഡിയോകളെല്ലാം സോഷ്യൽമീഡിയയിൽ വൈറലായിട്ടുണ്ട്.

ഇപ്പോളിതാ മോഹൻലാലിനെയും ഹണി റോസിനെയും കുറിച്ചാണ് സന്തോഷ് വർക്കി സംസാരിക്കുന്നത്. ഇപ്പോൾ നിരവധി ഉദ്ഘാടനകളുടെ ഭാഗമായി ഹണി റോസ് മാറുന്നുണ്ട് എന്ന് പറഞ്ഞുകൊണ്ടാണ് ഈ ഒരു വീഡിയോ തുടങ്ങുന്നത്. ശേഷം ഹണി റോസിന് നിലപാടുകൾ ഉള്ളതായി തോന്നിയിട്ടില്ല എന്നും മോഹൻലാലും ഹണി റോസും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ എന്ന് തനിക്ക് അറിയില്ല എന്നാൽ ഇരുവരും ഒരുമിച്ച് നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ളതായി തനിക്ക് അറിയാം എന്നാണ് പറയുന്നത്. അതോടൊപ്പം തന്നെ മറ്റൊരു കാര്യം കൂടി സന്തോഷ വർക്കി പറയുന്നുണ്ട്. ആണായാലും പെണ്ണായാലും വിവാഹശേഷം ഉള്ള ബന്ധങ്ങൾ അത്ര ശരിയല്ല എന്ന് പറഞ്ഞു കൊണ്ടാണ് സന്തോഷ് വർക്കി വീഡിയോ അവസാനിപ്പിക്കുന്നത്.

എൻജിനീയർ ആയ സന്തോഷ് വർക്കി ഇപ്പോൾ ഫിലോസഫിയിൽ പിഎച്ച്‍ഡി ചെയ്യുകയാണ്. മോഹൻലാലിന്റെ എല്ലാ സിനിമകളും ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ കാണുകയും മോഹൻലാലിനുവേണ്ടി സംസാരിക്കുകയും ചെയ്യുന്ന വ്യക്തിയാണ് സന്തോഷ് വർക്കി.