മെസ്സിയുടെ കാലുകൾക്ക് ശക്തിപകരാൻ കരിവെള്ളൂർ ശിവക്ഷേത്രത്തിൽ വരുത്തികൂത്ത്

ക്ഷേത്രങ്ങളിലേക്കും പന്ത് കളി മാമാങ്കം എത്തി. ലോകകപ്പിൽ ഇഷ്ടതാരങ്ങൾക്കായി ക്ഷേത്രങ്ങളിൽ വഴിപാടുകൾ നടക്കുകയാണ്.
ലോക കപ്പിൽ മെസ്സിയുടെ വിജയത്തിനായി ആരാധകർ പ്രാർത്ഥനകളും വഴിപാടുകളും നടത്തുകയാണ്.

മെസ്സിയുടെ കാലുകൾക്ക് കരുത്ത് പകരാനും അർജന്റീന കപ്പ് നേടാനുമായി ആരാധകർ ക്ഷേത്രങ്ങളിൽ വഴിപാടുകൾ നടത്തുന്നു. കരിവെള്ളൂർ ശിവ ക്ഷേത്രത്തിൽ കരിവെള്ളൂർ സ്വദേശി മുത്തല വിപിൻ വരുത്തികൂത്ത് വഴിപാട് നടത്തിയിരിക്കുകയാണ്. മെസ്സിയുടെ കടുത്ത ആരാധനാമൂലമാണ് ഞാൻ ഇത്തരം ഒരു വഴിപാടു നടത്തിയതെന്നാണ് വിപിൻ പറയുന്നത്.

കരിവെള്ളൂർ ശിവ ക്ഷേത്രത്തിൽ എന്ത് വഴിപാടു നടത്തിയാലും വിചാരിക്കുന്ന കാര്യം നടക്കുമെന്നാണ് വിശ്വാസികളുടെ വിശ്വാസം.മെസ്സിയോടുള്ള കടുത്ത ആരാധനാമൂലം ലോക കപ്പിൽ മെസ്സിയുടെ വിജയത്തിനായി വരുത്തി കൂത്ത് നടത്തിയിരിക്കുകയാണ് വിപിൻ.

വരുത്തി കൂത്ത് എന്ന് പറയുന്നത് ഒരു മണിക്കൂർ നീളുന്ന പ്രാർത്ഥന വഴിപാടാണ്. മെസ്സി ജയിക്കണമെന്നും അർജന്റീന ഇത്തവണ കപ്പ് നേടണമെന്നും പ്രാർത്ഥിച്ചു കൊണ്ടാണ് വിപിൻ കരിവള്ളൂരിൽ വഴിപാട് നടത്തിയിരിക്കുന്നത്. കർമ്മയുടെ വീഡിയോ റിപ്പോർട്ട് കാണുക