ബ്രിട്ടൻ ഇനി ഹിന്ദു ഭരിക്കും? ഗോപൂജ നടത്തുന്ന പ്രധാനമന്ത്രി, ഋഷി സുനക്

അടിയുറച്ച ഒരു ഹിന്ദു വിശ്വാസി സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ അമരക്കാരൻ ആകുമോ. നൂറ്റാണ്ടുകൾ ഇന്ത്യയേ കൈയ്യടക്കി വയ്ച്ച് കൊള്ള നടത്തി സമ്പത്ത് ധൂർത്തടിക്കുകയും ചെയ്ത ബ്രിട്ടന്റെ പ്രധാനമന്ത്രിയായി ഇന്ത്യൻ വംശജൻ ഋഷി സുനക് സത്യപ്രതിജ്ഞ ചെയ്യുമോ.. ഒരു ഹിന്ദു പാശ്ചാത്യ രാജ്യത്തിന്റെ ഭരണം കൈയ്യാളുമ്പോൾ അത് ഭാരത സംസ്കാരത്തിന്റെ അത്യുജ്ജ്വലമാകുന്ന ചരിത്രമാകും. ഋഷി സുനക് എന്ന കൺസർവേറ്റീവ് പാർട്ടി നേതാവ് പ്രധാനമന്ത്രി പദത്തിനടുത്ത് നില്ക്കുമ്പോൾ അദ്ദേഹം തികഞ്ഞ ഹിന്ദു വിശ്വാസി എന്ന് മാത്രമല്ല ഭാരതത്തിന്റെ പാരമ്പര്യങ്ങൾ ജീവിത ചര്യയാക്കി പ്രഘോഷിക്കുന്ന നേതാവ് കൂടിയാണ്‌. ആഴ്ച്ചയിൽ ഒരിക്കൽ എങ്കിലും ക്ഷേത്ര ദർശനം, എല്ലാ ദിവസവും വീട്ടിൽ ഇഷ്ട ദൈവമായ ഗണപതിയേ വണങ്ങി തൊഴുതാണ്‌ പുറത്തേക്ക് പോവുക. വീട്ടിൽ പ്രധാനപ്പെട്ട എല്ലാ ഹിന്ദു ദൈവങ്ങൾക്കും പ്രത്യേക സ്ഥാനങ്ങൾ.. ഭഗവദ് ഗീതയുടെ തികഞ്ഞ അനുയായി. സഞ്ചരിക്കുന്ന കാറിൽ എപ്പോഴും ഭഗവദ് ഗീത ഉണ്ടാകും.

മാത്രമല്ല പ്രധാന പരിപാടികൾ ജീവിതത്തിൽ തുറ്റങ്ങുന്നത് എല്ലാം ഗോ പൂജ നടത്തി. പശുക്കളേ പൂജിക്കുന്നതും, ഗോ മാതാവും ഒക്കെ പരിഹസിക്കപ്പെടുന്ന ഈ കാലത്ത് തന്നെ ബ്രിട്റ്റന്റെ പ്രധാനമന്ത്രി പദത്തിലേക്ക് ഒരു പക്ഷേ എത്തുന്ന ഋഷി സുനക് തികഞ്ഞ ഗോമാതാവിന്റെ ഭക്തൻ. ബീഫ് കഴിക്കില്ല. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഗോപൂജ നടത്തിയത് വൻ ജനശ്രദ്ധ പിടിച്ച് പറ്റിയിരുന്നു. ബോറിസ് ജോൺസൻ മന്ത്രിസഭയിൽ ധനമന്ത്രിയായിരുന്നു ഋഷി സുനക്. മന്ത്രിയായി സത്യപ്രതിഞ്ജ ചെയ്യുമ്പോൾ ഭഗവദ് ഗീത കൈയ്യിൽ പിടിച്ചിരുന്നു.42 വയസു യുവത്വം നിറഞ്ഞ ഋഷി സുനക് കടുത്ത ഹിന്ദു മത വിശ്വാസിയാണ്‌. ഒരു ശരാസരി ഇന്ത്യൻ ഹിന്ദുവിനേക്കാൾ പതിന്മടങ്ങ് വിശ്വാസി. നമ്മുടെ എത്ര മന്ത്രിമാർ ഭഗവദ് ഗീത കൈയ്യിൽ പിടിച്ചും ഗോ പൂജ നടത്തിയും മന്ത്രിയായി സത്യ പ്രതിജ്ഞ ചെയ്യും

ഋഷി സുനകിന്റെ ഇത്തരം വിശ്വാസങ്ങളേ ചോദ്യം ചെയ്യുന്നവർ ബ്രിട്ടനിൽ ഉണ്ട്. അവരോടൊക്കെ അദ്ദേഹം പറയുന്നത് എന്റെ മതം ഹിന്ദു മതമാണ്‌. ഹിന്ദു വിശ്വാസിയാണ്‌. പാരമ്പര്യവും ആചാരങ്ങളും ഞാൻ മുറുകെ പിടിക്കുകയും പിന്തുടരുകയും ചെയ്യും. എന്റെ വിശ്വാസങ്ങൾ ലോകത്തേ ഏറ്റവും വലിയ മാനവീക കൂടിയാണ്‌. മനുഷ്യനെ അംഗീകരിക്കുന്ന സംസ്കാരവും പാരമ്പര്യവും ആണ്‌ എന്റെ വിശ്വാസം എന്നും ഋഷി സുനക് പറയും

എന്തായാലും ഇന്ത്യൻ വംശജൻ ബ്രിട്ടിഷ് പ്രധാനമന്ത്രിയാകുമോ എല്ലാം അറിയാൻ ഇനി മണിക്കൂറുകൾ. തിങ്കളാഴ്ച്ച ഇന്ത്യൻ സമയം വൈകിട്ടോടെ അതായത് സപ്റ്റംബർ 5നു വൈകുന്നേരം അറിയാം. ഒരു അടിയുറച്ച ഹിന്ദു പാശ്ചാത്യ ആംഗ്ളിക്കൻ സഭയുടെ രാജ്യം ഭരിക്കുമോ എന്ന്.ബോറിസ് ജോൺസനു പകരം പുതിയ ബ്രിട്ടിഷ് പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കാനുള്ള കൺസർവേറ്റീവ് പാർട്ടി അംഗങ്ങൾക്കിടയിലെ വോട്ടെടുപ്പ് പൂർത്തിയായി. ഇന്ത്യൻ വംശജനായ മുൻ ധനമന്ത്രി ഋഷി സുനകും വിദേശകാര്യമന്ത്രി ലിസ് ട്രസും തമ്മിലാണ്‌ മൽസരം. ഇവരിൽ ഒരാൾ ബ്രിട്ടന്റെ പ്രധാനമന്ത്രിയാകും. ലോകത്തേ മൂന്നാമത്തേ വൻ ശക്തിയായ ബ്രിട്റ്റന്റെ അമരത്തേക്ക് ഏറ്റവും അധികം സാധ്യത ഉള്ളത് ഇന്ത്യൻ വംശജനായ മുൻ ധനമന്ത്രി ഋഷി സുനകിനു തന്നെയാണ്‌.ഒരു മാസം നീണ്ട ഓൺലൈൻ, പോസ്റ്റൽ വോട്ടെടുപ്പിൽ 1.60 ലക്ഷം കൺസർവേറ്റീവ് പാർട്ടി അംഗങ്ങളാണ് വോട്ട് രേഖപ്പെടുത്തിയത്. പുതിയ പ്രധാനമന്ത്രി വരുന്ന ബുധനാഴ്ച പാർലമെന്റിനെ അഭിമുഖീകരിക്കും. നാണ്യപ്പെരുപ്പം തടയുമെന്നും അതിസക്തമായ ബ്രിട്ടനും ആണ്‌ സുനക് വാഗ്ദാനം ചെയ്യുന്നത്. അധികാരത്തിൽ എത്തിയാൽ നിർത്തലാക്കിയ സാമൂഹിക ക്ഷേമ പദ്ധതികൾ ആരംഭിക്കും എന്നും അദ്ദേഹം ഉറപ്പ് നല്കുന്നു. ശക്തമായ ബ്രിട്ടനെ ലോകത്തിന്റെ മുന്നിലേക്ക് താൻ എത്തിക്കും എന്നും അദ്ദേഹം ജനങ്ങളോട് പറയുന്നു.കൊവിഡ് കാലത്ത് ബിസിനസുകാർക്കും സാധാരണക്കാർക്കും വേണ്ടി ഋഷി അവതരിപ്പിച്ച പദ്ധതികൾക്ക് ജനപിന്തുണ ലഭിച്ചിരുന്നു. പഞ്ചാബിൽ നിന്നാണ് ഋഷിയുടെ കുടുംബം ബ്രിട്ടനിലേക്ക് കുടിയേറിയത്.

ഫാർമസിസ്റ്റായ അമ്മയ്ക്കും നാഷ്ണൽ ഹെൽത്ത് ജനറൽ പ്രാക്ടീഷ്ണറായ പിതാവിന്റെയും മകനായി യുകെയിലാണ് ഋഷി സുനാക്ക് ജനിച്ചത്. ഓക്‌സ്‌ഫോർഡിൽ നിന്നും സ്റ്റാൻഫോർഡിൽ നിന്നുമാണ് വിദ്യാഭ്യാസം. ഇൻഫോസിസ് സഹ സ്ഥാപകൻ നാരായണ മൂർത്തിയുടെ മകൾ അക്ഷത മൂർത്തിയെയാണ് ഋഷി വിവാഹം കഴിച്ചത്. കൃഷ്ണ, അനൗഷ്‌ക എന്നിവർ മക്കളാണ്. റിച്ച്മണ്ട് യോക്ക്‌ഷെയറിൽ നിന്നും 2015ലാണ് ഋഷി ആദ്യമായി എംപി സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. കൺസർവേറ്റീവ് പാർട്ടി അണികൾക്കിടയിൽ ഋഷി അതിവേഗം സ്വീകാര്യനായി. കൂടാതെ ‘ബ്രെക്‌സിറ്റി’നെ പിന്തുണയ്ക്കുകയും ചെയ്തു. ബോറിസ് ജോൺസൺ യൂറോപ്യൻ യൂണിയൻ വിടുക എന്ന പ്രാചരാണത്തിനിടെ അദ്ദേഹത്തെ പിന്തുണച്ച വ്യക്തികളിൽ ഒരാളായിരുന്നു ഋഷി സുനാക്ക്.

ഋഷിയുടെ വിജയത്തിൽ പൂർണ ആത്മവിശ്വാസത്തിലാണ് അദ്ദേഹത്തിന്റെ ക്യാമ്പും ബ്രിട്റ്റനിലെ ലക്ഷകനക്കിനു വരുന്ന ഇന്ത്യൻ വംശജരും. മലയാളികൾ അടക്കം ഫലം ഉറ്റു നോക്കുകയാണ്‌. വെക്കാർ മാത്രം ഭരിച്ച ബ്രിട്ടന്റെ ഭരണ കസേര ഒരു ഇന്ത്യൻ വംശജനിലേക്ക് എത്തുമെങ്കിൽ അത് ചരിത്രമാകും. എന്നാൽ വിജയം ഉറപ്പാണ്‌ എന്നും ക്യാബിനെറ്റ് രൂപീകരിക്കുന്നതിന്റെ തയ്യാറെടുപ്പിലാണ് തങ്ങൾ എന്നുമാണ് സുനക് ക്യാമ്പിനെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്‌