പൂർണ പിന്തുണ, ജോ ബൈഡന് ഇന്നലെ ബ്രിട്ടീഷ് പ്രധാനമന്ത്രിയും ഇസ്രായേലിലേക്ക്

ലണ്ടൻ : അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന് പിന്നാലെ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്കും ഇസ്രായേലിലേക്ക്. ഇന്ന് ഇസ്രായേലിൽ എത്തുന്ന ഋഷി സുനക് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, പ്രസിഡന്റ് ഐസക് ഹെർസോഗ് ഉൾപ്പെടെയുളള ഉന്നതനേതാക്കളുമായി കൂടിക്കാഴ്ച നടത്തും.
ഹമാസ് ഭീകരാക്രമണം രൂക്ഷമായ സാഹചര്യത്തിൽ ആണ് അദ്ദേഹത്തിന്റെ സന്ദർശനം.

ഗാസയ്‌ക്ക് സഹായം നൽകുന്നതും അവിടെ കുടുങ്ങി കിടക്കുന്ന ബ്രിട്ടീഷ് പൗരന്മാരെ തിരികെയെത്തിക്കാനുളള നടപടികളും കൂടിക്കാഴ്ചയിൽ ചർച്ചാവിഷയമാകും. ഇസ്രായേലിനോടുള്ള ബ്രിട്ടന്റെ ഐക്യദാർഢ്യവും സുരക്ഷ ഉറപ്പുവരുത്താനുള്ള പ്രതിബദ്ധതയും ഋഷി സുനക് വ്യക്തമാക്കും.
ഗാസയിലെ ആശുപത്രിയിലുണ്ടായ ഭീകരാക്രമണത്തിൽ 500ൽ അധികം ആളുകൾക്ക് ജീവൻ നഷ്ടപ്പെട്ടതായാണ് വിവരം.

ഗാസ ആശുപത്രി തകർത്തതിന് പിന്നിൽ ഹമാസ് ആണെന്ന് അമേരിക്കയും വെളിപ്പെടുത്തി . ആക്രമണം നടത്തിയത് ഭീകരവാദികളാണ്‌. ഭീകരവാദത്തിന്റെ ഇരകൾ അവർ താവളമാക്കിയ പ്രദേശത്തെ ജനങ്ങളും കൂടിയായി മാറി. അമേരിക്കയുടെ നിർണ്ണായക വെളിപ്പെടുത്തൽ പുറത്ത് വിട്ട് പ്രസിഡന്റ് ജോ ബൈഡൻ. ഗാസയിലെ ആശുപത്രിയിലുണ്ടായ ആക്രമണത്തിന് ഉത്തരവാദികൾ തീവ്രവാദികളാണെന്ന ഇസ്രായേലിന്റെ വാദത്തെ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പിന്തുണച്ചു, നൂറുകണക്കിന് ആളുകൾ കൊല്ലപ്പെടുകയും മിഡിൽ ഈസ്റ്റിൽ ഉടനീളം സംഘർഷം വർധിക്കുകയും ചെയ്ത ആശുപത്രി ആക്രമണം ഭീകരന്മാരുടെ ലക്ഷ്യം തെറ്റിയ മിസൈൽ ആണ്‌ എന്ന് അമേരിക്ക കഴിഞ്ഞ വ്യക്തമാക്കി.

ഗാസയിലെ ഹോസ്പിറ്റലിലുണ്ടായ സ്‌ഫോടനത്തിൽ ഞാൻ വളരെ ദുഃഖിതനും രോഷാകുലനുമാണ് എന്ന് ജോ ബൈഡൻ പറഞ്ഞു. ബൈഡൻ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനോട് പറഞ്ഞു. ടെൽ അവിവിൽ കൂടി കാഴ്ച്ചയിലാണ്‌ ഇത് ബൈഡൻ പറഞ്ഞത്. ആശുപത്രികളിൽ വരെ നിരപരാധികൾ കൊല്ലപ്പെടുന്നു. ഭീകരവാദം തുടച്ച് നീക്കണം. ഹമാസ് തീവ്രവാദികളെ പരാമർശിച്ച് ഒരു മീറ്റിംഗിൽ ബൈഡൻ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനോട് പറഞ്ഞു. എന്നിരുന്നാലും, സ്ഫോടനത്തിന് കാരണമായത് എന്താണെന്ന് ഉറപ്പില്ലാത്ത ധാരാളം ആളുകൾ ഉണ്ട്.

ഗാസയിലെ ആശുപത്രി സ്‌ഫോടനത്തിൽ പ്രതിഷേധം ഉയരുന്നതിനിടെയാണ്‌ ജോ ബൈഡൻ ഇസ്രായേലിൽ എത്തി ബെഞ്ചമിൻ നെതന്യാഹുവിനെ കണ്ടത്. അമേരിക്കക്കാർ ദുഃഖിക്കുന്നു, അവർ ശരിക്കും ദുഃഖിക്കുന്നു, ”ബൈഡൻ പറഞ്ഞു. “അമേരിക്കക്കാർ ആശങ്കാകുലരാണ്. പ്രവർത്തിയിൽ ഐ എസിനേക്കാൾ മാരകമാണ്‌ ഹമാസ് എന്നും പരാമർശം. യുദ്ധത്തിൽ ബൈഡൻ നൽകിയ ”അസന്ദിഗ്ധമായ പിന്തുണ“ക്ക് നെതന്യാഹു നന്ദി പറഞ്ഞു.