മാസ്‌ക് ധരിക്കാതെ വന്നതിന് നടന്‍ ബ്രൂസ് വില്ലിസിനെ ഫാര്‍മസിയില്‍ നിന്ന് പുറത്താക്കി

മാസ്‌ക് ധരിക്കാത്തതിനെ തുടര്‍ന്ന് പ്രശസ്ത ഹോളിവുഡ് നടന്‍ ബ്രൂസ് വില്ലിസിനെ ഫാര്‍മസിയില്‍ നിന്ന് പുറത്താക്കി. മാസ്‌ക് ധരിക്കാതെ കടയില്‍ പ്രവേശിച്ചതിനെത്തുടര്‍ന്നാണ് ബ്രൂസ് വില്ലിസിനോട് പുറത്തിറങ്ങാന്‍ കടയുടെ ആവശ്യപ്പെട്ടത്. ലോസ് ആഞ്ചലസിലെ ഒരു ഫാര്‍മസിയില്‍ നിന്നാണ് മാസ്‌ക് ധരിക്കാതെ പ്രവേശിച്ചതിനെത്തുടര്‍ന്ന് താരത്തെ പുറത്താക്കിയത്. മാസ്‌ക് ധരിക്കാതെ ബ്രൂസ് വില്ലിസ് കടയില്‍ പ്രവേശിച്ചതോടെ കടയിലുണ്ടായിരുന്ന മറ്റാളുകള്‍ അസ്വസ്ഥരാവുകയും കടയുടമയോട് ഇക്കാര്യം പറയുകയുമായിരുന്നു.

ഇതേത്തുടര്‍ന്ന് കടയുടമ 65 വയസ്സുകാരനായ ബ്രൂസ് വില്ലിസിനോട് ഇവിടെ നിന്ന് സാധനങ്ങള്‍ വാങ്ങരുതെന്നും പുറത്തുപോകണമെന്നും ആവശ്യപ്പെടുകയായിരുന്നു. കഴുത്തില്‍ ഒരു തൂവാല അണിഞ്ഞുകൊണ്ടാണ് 65 വയസ്സുകാരനായ ബ്രൂസ് ഫാര്‍മസിയിലേക്ക് കയറിയത്. ആ തൂവാല ഉപയോഗിച്ച് മുഖം മറയ്ക്കാമായിരുന്നു എന്ന് ആളുകള്‍ പറഞ്ഞു. അതിനു തയ്യാറാവാതിരുന്നതോടെയാണ് താരത്തോട് പുറത്തുപോകാന്‍ കട ഉടമകള്‍ ആവശ്യപ്പെട്ടത്.

അതേസമയം പിന്നീട് ഒരു അന്താരാഷ്ട്ര മാഗസിന് നല്‍കിയ പ്രസ്താവനയില്‍ താരം തന്റെ തെറ്റ് അംഗീകരിക്കുകയും ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. എല്ലാവരും നിര്‍ബന്ധമായും മാസ്‌ക് ധരിച്ച് മാത്രമേ പുറത്തിറങ്ങാവൂ എന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.