സിഎഎ മുസ്ലീങ്ങളുടെ പൗരത്വത്തെ ബാധിക്കില്ല, മുസ്ലീങ്ങള്‍ക്ക് പൗരത്വത്തിന് അപേക്ഷിക്കാന്‍ തടസ്സമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി. സിഎഎ ചട്ടങ്ങള്‍ വിജ്ഞാപനം ചെയ്തതിനെതിരെ പ്രതിഷേധം ശക്തമായതോടെ വിമര്‍ശനങ്ങള്‍ക്ക് മുറിപടി നല്‍കി കേന്ദ്ര സര്‍ക്കാര്‍. മുസ്ലീം പൗരത്വത്തെ സിഎഎ ബാധിക്കില്ലെന്നും. ഇക്കാര്യത്തില്‍ ആശങ്ക വേണ്ടെന്നും കേന്ദ്രം വിശദീകരിച്ചു. നിലവിലെ നിയമപ്രകാരം മുസ്ലീംങ്ങള്‍ക്ക് പൗരത്വത്തിന് അപേക്ഷിക്കാന്‍ തടസ്സമില്ലെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.

അതേസമയം ഇന്ത്യയിലേക്കുള്ള അനധികൃത കുടിയേറ്റം നിയന്ത്രിക്കാനാണ് നിയമെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നി രാജ്യങ്ങളിലെ ന്യൂനപക്ഷ മത വിഭാഗത്തില്‍ പെട്ടവര്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുന്നതിനാണ് ചട്ടങ്ങള്‍ വിജ്ഞാപനം ചെയ്തതെന്നും കേന്ദ്രസര്‍ക്കാര്‍.

നിലവില്‍ ഇന്ത്യയിലെ 18 കോടി മുസ്ലീങ്ങളുമായി സിഎഎയ്ക്ക് യാതൊരു ബന്ധവും ഇല്ല. അവരുടെ ഇന്ത്യന്‍ പൗരത്വത്തെ ബാധിക്കുന്ന യാതൊന്നും ഇതിലില്ല. സിഎഎ നടപ്പിലാക്കുന്നതിന്റെ പേരില്‍ ഇന്ത്യയിലെ ഒരു പൗരനോടും പൗരത്വം തെളിയിക്കുന്നതിനുള്ള രേഖകള്‍ ആവശ്യപ്പെടുന്ന സാഹചര്യം ഉണ്ടാകില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.