അവര്‍ എത്തിയത് വധുവിനെ ആക്രമിക്കാന്‍, വിവാഹാലോചന നിരസിച്ചതിലെ പകയാണ് കൊലയ്ക്ക് കാരണമെന്ന് ബന്ധുക്കള്‍

തിരുവനന്തപുരം. വര്‍ക്കലയില്‍ മകളുടെ വിവാഹ ദിനത്തലേന്ന് രാത്രി പിതാവ് കൊല്ലപ്പെട്ട സംഭവത്തിന് പിന്നില്‍ വിവാഹാലോചന നിരസിച്ചതിലെ വൈരാഗ്യമെന്ന് ബന്ധുക്കള്‍. കൊലപാതകത്തില്‍ പോലീസ് പിടിയിലായ ജിഷ്ണുവിന്റെ വിവാഹാലോചനയാണ് രാജുവും കുടുംബവും നിരസിച്ചത്. ഇതിന്റെ വൈരാഗ്യമാണ് വിവാഹത്തലേന്നുള്ള ആക്രമണത്തിലേക്ക് നയിച്ചതെന്നാണ് വിവരം.

കൊല്ലപ്പെട്ട രാജുവിന്റെ മകളെ ആക്രമിക്കുവനാണ് ജിഷ്ണുവും സഹോദരന്‍ ജിജിനും രണ്ട് സുഹൃത്തുക്കളും എത്തിയതെന്നാണ് കുടുംബം പറയുന്നത്. കേസില്‍ പ്രതിയായ ജിഷ്ണുവിന്റെ മോശം സ്വഭാവമാണ് വിവാഹാലോചന വേണ്ടന്ന് വയ്ക്കുവാന്‍ കാരണമെന്നും കുടുംബം പറയുന്നു. വിവാഹ ആലോചന നിരസിച്ചത് മുതല്‍ ഇവര്‍ക്ക് വൈരാഗ്യം ഉണ്ടായിരുന്നു.

രാത്രിയില്‍ അതിഥികള്‍ എല്ലാം പോയെന്ന് ഉറപ്പാക്കിയ ശേഷമായിരുന്നു പ്രതികള്‍ എത്തിയത്. അവര്‍ കൊല്ലപ്പെട്ട രാജുവിന്റെ മകളെ നിലത്തിട്ട് മര്‍ദ്ദിച്ചു. ഇത് തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് രാജുവിനെ ഇവര്‍ മണ്‍വെട്ടികൊണ്ട് അടിച്ചുവീഴ്ത്തുകയായിരുന്നു. സംഭവത്തില്‍ പിടിച്ചുമാറ്റാന്‍ എത്തിയവര്‍ക്കു നേരെയും ഇവര്‍ ആക്രമണം നടത്തി. തങ്ങള്‍ ബഹളം കേട്ട് ഓടിച്ചെല്ലു്‌മ്പോള്‍ മാമനെ അടിക്കുന്നതാണ് കണ്ടതെന്ന് ബന്ധുവായ ഗുരുപ്രിയ പറഞ്ഞു. പെണ്‍കുട്ടിയെ മര്‍ദ്ദിക്കുന്നത് കണ്ട് പിടിച്ചുമാറ്റാന്‍ ശ്രമിച്ചപ്പോള്‍ തന്റെ മാതാപിതാക്കളെയും ഇവര്‍ ആക്രമിച്ചുവെന്ന്ി ഇവര്‍ പറയുന്നു.