പത്തനംതിട്ട അടൂരില്‍ കാര്‍ കനാലിലേയ്ക്ക് മറിഞ്ഞു; ഒരാളെ കാണാനില്ല

പത്തനംതിട്ട അടൂരില്‍ കാര്‍ കനാലിലേയ്ക്ക് മറിഞ്ഞ് അപകടം. ഏഴുപേരാണ് കാറിലുണ്ടായിരുന്നത്. ഒരാളെ കാണാതായി. അല്‍പ്പസമയം മുന്‍പാണ് അടൂര്‍ കരുവാറ്റ പള്ളിക്ക് സമീപം കാര്‍ കനാലിലേയ്ക്ക് പോയത്. നിലവില്‍ വാഹനം കരയ്ക്ക് കയറ്റിയിട്ടുണ്ട്.

കാറിലുണ്ടായതില്‍ ആറു പേരെ കരയ്‌ക്കെത്തിച്ചതായും പൊലീസ് അറിയിക്കുന്നു. ഒരാള്‍ ഒഴുകിപ്പോയെന്ന സൂചനയാണ് പുറത്തുവരുന്നത്. കൊട്ടാരക്കരയില്‍ നിന്നും അടൂര്‍ ഭാഗത്തേക്ക് വന്ന കാറാണ് അപകടത്തില്‍പ്പെട്ടത്. പൊലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തിയിട്ടുണ്ട്. എങ്ങനെയാണ് അപകടം നടന്നതെന്നതില്‍ വ്യക്തത വന്നിട്ടില്ല.