ഓൺലൈൻ യൂട്യൂബ് ചനലിലൂടെ ബ്ലാക്ക് മെയിലിം​ഗ്, വ്യാജ മാധ്യമപ്രവർത്തകനെതിരെ കേസ്

ഓൺലൈൻ യൂട്യൂബ് ചാനൽ തുടങ്ങി നിരവധിപ്പേരെ ബ്ലാക്ക് മെയിലിം​ഗ് ചെയ്യുന്ന പറവൂരിലെ വ്യാജമാധ്യമ പ്രവർത്തകനായ എരമംഗലത് വീട്ടിൽ നായിബ് ഇ. എമ്മിനെതിരെ പോലിസ് കേസെടുത്തു. ജേണലിസത്തിൽ ഡി​ഗ്രി പോലുമില്ലാതെയാണ് ഇയാൾ സ്വന്തമായി ചാനൽ തുടങ്ങിയത്. സിപിഎം അനുഭാവിയായ ഇദ്ദേഹത്തിന്റെ മുന്നിൽ വനിത പോലീസ് ഉദ്യോ​ഗസ്ഥക്കും ബാങ്ക് ജീവനക്കാർക്കും പോലും രക്ഷയില്ല. ഒരു യുവതിയുടെ പരാതിയിൽ സ്ത്രീത്വത്തെ അപമാനിക്കൽ , തടഞ്ഞുവെക്കൽ , ലൈംഗീക ബന്ധത്തിന് പ്രേരണ, ലൈംഗിക ചുവയോടെ സംസാരിക്കുകയോ ആംഗ്യം കാണിക്കുകയോ ചെയ്യുക തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

സമൂഹമാധ്യമം ഉപയോഗിച്ചു കൊണ്ട് സമൂഹത്തിൽ ഉന്നതരായ വ്യക്തികളെ അപവാദ പ്രചാരണം നടത്തി ബ്ലാക്ക് മെയിൽ ചെയ്യുകയും കുടുംബ ബന്ധങ്ങൾ തകർക്കുകയും ഇദ്ദേഹത്തിന്റെ പ്രധാന തൊഴിൽ . ഇതിനു വേണ്ടി മറ്റു വ്യക്തികളുടെ ഫേസ്ബുക് ഐ ഡിയും ഇയാൾ ഉപയോഗിക്കുന്നുണ്ട് . വിദ്യാഭ്യാസ കാലം മുതൽ തന്നെ സാമൂഹ്യ വിരുദ്ധ പ്രവർത്തങ്ങളിൽ ഏർപ്പെട്ടു തുടങ്ങിയ ഇയാൾക്കെതിരെ നിരവധി കേസുകൾ നിലവിലുണ്ട്. ഏതാനും ദിവസങ്ങൾക്കു മുൻപ് പറവൂർ പോലീസ് സ്റ്റേഷനിലെ വനിതാ എസ് ഐ യെ സ്റ്റേഷനിൽ വെച്ച് അപമര്യാദയായി പെരുമാറിയതിന് ഇയാൾക്കെതിരെ സ്ത്രീത്വത്തെ അപമാനിച്ചതിനും , ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിന് പറവൂർ പോലീസ് കേസെടുത്തിട്ടുള്ളതാണ് .

നിലവിൽ സമൂഹമാധ്യമങ്ങളിലൂടെ ആളുകളെ അപമാനിച്ചതിന് നിരവധി കേസുകൾ നിലനിൽക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ആലുവ ഡിവൈഎസ്പിക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെ അപവാദപ്രചാരണം നടത്തിയിട്ടുണ്ട് ഇയാൾ . സമൂഹത്തിൽ ഉന്നതരായ വ്യക്തികളെ ബ്ലാക്ക് മെയിൽ ചെയ്തു പണം തട്ടുകയും , വനിതകളെ ഇയാൾ ശല്യം ചെയ്യുകയും പതിവാണ് . ഇത്തരത്തിൽ സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്ന ഇയാളെ എത്രയും പെട്ടന്ന് അറസ്റ്റ് ചെയ്ത മാതൃകാപരമായ നടപടികൾ സ്വീകരിക്കുകയും വേണമെന്ന ആവശ്യം ശക്തമാണ്