പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടി ആശുപത്രിയില്‍, കാരണം 21കാരി

മൂന്നാര്‍: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ദുരുപയോഗം ചെയ്ത ഇരുപത്തിയൊന്ന് കാരിക്കെതിരെ പോലീസ് കേസെടുത്തു. മൂന്നാറിലാണ് സംഭവം ഉണ്ടായത്. സംഭവത്തില്‍ മൂന്നാര്‍ പോലീസ് നടത്തിയ അന്വേഷണമാണ് യുവതിയിലെത്തിയത്. പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ശാരീരികമായി ദുരുപയോഗം ചെയ്തതായി പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് പോലീസ് കേസെടുത്തിരിക്കുന്നത്.

തമിഴ്‌നാട് സ്വദേശിനിയായ ഇരുപത്തൊന്നു കാരിക്ക് എതിരേയാണ് പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ലൈംഗിമായി ദുരുപയോഗം ചെയ്‌തെന്ന ആരോപണം ഉയര്‍ന്നിരിക്കുന്നത്. ലക്ഷ്മി സ്വദേശിയായ പതിനഞ്ചുവയസ്സുകാനാണ് ബന്ധുവായ യുവതിയുടെ ശാരീരിക പീഡനത്തിന് ഇരയായത്.

ഒരാഴ്ച മുമ്പാണ് യുവതി ആണ്‍കുട്ടിയുടെ വീട്ടില്‍ താമസത്തിന് എത്തിയത്. വീട്ടിലെത്തിയ ശേഷം അസ്വസ്ഥത പ്രകടിപ്പിച്ച കുട്ടിക്ക് കഴിഞ്ഞ ദിവസം രഹസ്യഭാഗത്തും വേദന കലശലായി. ഇതോടെ കുട്ടി വിവരം അച്ഛനെയു അമ്മയെയും അറിയിക്കുക ആയിരുന്നു. ഇരുവരും കുട്ടിയെ ചിത്തിരപുരത്ത് ഉള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചു.

തുടര്‍ന്ന് ഡോക്ടര്‍ നടത്തിയ പരിശോധനയിലാണ് പീഡന വിവരം പുറത്ത് അറിയുന്നത്. തന്നെ ശാരീരികമായി ബന്ധുവായ യുവതി ദുരുപയോഗം ചെയ്യാറുണ്ടായിരുന്നെന്ന് ആണ്‍കുട്ടി ഡോക്ടറോട് പറഞ്ഞു. ഉടന്‍ തന്നെ ഡോക്ടര്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ വിവരം അറിയിച്ചു. തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ പോലീസില്‍ പരാതി നല്‍കുക ആയിരുന്നു. പോലീസ് കേസ് റജിസ്റ്റര്‍ ചെയ്യുകയും യുവതിക്ക് എതിരെ അന്വേഷണം ആരംഭിച്ചുവെന്നും പോലീസ് പറയുന്നു.