വീണാ വിജയനെതിരേ പോസ്റ്റിട്ട യുവാവിനെതിരേ ജാമ്യമില്ലാവകുപ്പു പ്രകാരം കേസ്

മുഖ്യമന്ത്രി പിണറായി വിജയനെയും Pinaray Vijayan മകൾ വീണ(Veena Vijayan)യെയും  അപകീർത്തിപ്പെടുത്തി ഫേസ്ബുക്കിൽ പോസ്റ്റിട്ടയാൾക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസ്. കണ്ണൂർ പേരാവൂരിലെ ജിത്ത് പന്തക്കൽ Jith Panthakkal എന്ന യുവാവാണ്‌ പിണറായി വിജയന്റെ കുടുംബത്തിനും മകൾ വീണാ വിജയനും എതിരേ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ഇട്ടത്.

ജിത്ത് പന്തക്കക്കെലിനെതിരേ ചുമത്തിയത് കലാപ നീക്കം, സമൂഹത്തിൽ അക്രമം ഉണ്ടാക്കൽ തുടങ്ങിയ രീതിയിൽ ഉള്ള ജാമ്യമില്ലാ കുറ്റങ്ങൾ ആണ്‌. സംഭവം വിദായമായതോടെ ജിത്ത് പന്തക്കലിപ്പോൾ ഒളിവിലാണ്. സമൂഹത്തിൽ ലഹളയുണ്ടാക്കണമെന്ന ഉദ്ദേശത്തോടെ മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ പോസ്റ്റിട്ടു എന്നാണ് എഫ്ഐആറിൽ പറയുന്നത്. സിപിഎമ്മിന്റെ പേരാവൂർ ലോക്കൽ സെക്രട്ടറി കെഎ രജീഷാണ് പരാതി നൽകിയിരിക്കുന്നത്. സംഭവം വി​വാദമായതോടെ പോസ്റ്റ് ഡിലീറ്റ് ചെയ്തു. ഈ പാവാട വിജയൻ എന്തുകൊണ്ട് പിഎഫ്ഐയെ നിരോധിക്കണം എന്ന് കേന്ദ്രത്തിന് കത്ത് എഴുതുന്നില്ല എന്ന പോസ്റ്റാണ് ജിത്തിന്റെ സോഷ്യൽ മീഡിയയിൽ അവസാനമായി കാണുന്നത്.

പിണറായിക്കും മകൾക്കും ഇത്രമാാത്രം പരിരക്ഷ എന്തിനാണ് നൽകുന്നത്. കാട്ടാക്കടയിൽ കെഎസ്ആർടിസി ജീവനക്കാർ ആക്രമിച്ച അച്ഛനും മകൾക്കും പോലീസ് എന്ത് പരിരക്ഷയാണ് നൽകിയത്?