നഗരമധ്യത്തിൽ സുഹൃത്ത് പെൺകുട്ടിയെ കൊലപ്പെടുത്തിയ കേസ്, പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്

ന്യൂഡല്‍ഹി. സുഹൃത്ത് പെണ്‍കുട്ടിയെ നഗരമധ്യത്തില്‍ കൊലപ്പെടുത്തിയ സംഭവത്തില്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. പെണ്‍കുട്ടിയുടെ ആന്തരിക അവയവങ്ങള്‍ പുറത്ത് വന്നു. മേയ് 28ന് രോഹിണിയിലാണ് സാക്ഷിയെ സാഹില്‍ കുത്തിയത്. 16 തവണയാണ് പ്രതി പെണ്‍കുട്ടിയെ കുത്തിയത്. ഒപ്പം തലയ്ക്ക് ഇടിക്കുകയും ചെയ്തിരുന്നു. ശരീരത്തില്‍ ആഴത്തില്‍ കുത്തേറ്റത് മൂലം ആന്തരിക അവയവങ്ങള്‍ പുറത്ത് വന്നു.

നിരവധി തവണ പെണ്‍കുട്ടിയെ കുത്തിയ പ്രതി. പാറകൊണ്ട് പെണ്‍കുട്ടിയുടെ തലയില്‍ ഇടിക്കുകയും ചെയ്തു. ശരീരത്തില്‍ മുഴുവന്‍ മുറിവുകളുണ്ട്. അസ്ഥികളും പൊട്ടിയിരുന്നു. അപകടസ്ഥലത്ത് നിന്നും പോലീസ് കണ്ടെത്തിയ കത്തിയും ഷൂവും ഫൊറന്‍സിക് പരിശോധനയിക്ക് അയച്ചു.