ജാതി സെന്‍സെസ് നിയമസഭ ലോക്സഭ തെരഞ്ഞെടുപ്പുകളില്‍ ആയുധമാക്കും, രാഹുൽ ​ഗാന്ധി

ദില്ലി. ജാതി സെന്‍സെസ് നിയമസഭ ലോക്സഭ തെരഞ്ഞെടുപ്പുകളില്‍ ആയുധമാക്കാന്‍ കോണ്‍ഗ്രസ്. ജാതി സെന്‍സസ് നടത്തുമ്പോള്‍ ചില കക്ഷികള്‍ക്ക് എതിര്‍പ്പുണ്ടാകുമെന്നും അത് ഞങ്ങള്‍ ഉള്‍ക്കൊള്ളുന്നുവെന്നും രാഹുല്‍ഗാന്ധി പറഞ്ഞു.

രാജ്യവ്യാപകമായി സര്‍ക്കാര്‍ ജാതിസെന്‍സെസ് നടപ്പാക്കണമെന്ന് ദില്ലയില്‍ ചേര്‍ന്ന പ്രവര്‍ത്തക സമിതി യോഗം ആവശ്യപ്പെട്ടു. നാല് മണിക്കൂര്‍ നീണ്ട പ്രവര്‍ത്തക സമിതിയിലെ പ്രധാന ചര്‍ച്ച ജാതിസെന്‍സസിനെ കുറിച്ചായിരുന്നു.

ഇന്ത്യ സഖ്യത്തിലെഭൂരിപക്ഷം പാര്‍ട്ടികളും ജാതിസെന്‍സെസിനെ പിന്തുണക്കുന്നുണ്ടെന്നും എതിര്‍ക്കുന്നവരോട് ഫാസിസ്റ്റ് സമീപനമില്ലെന്നും രാഹുല്‍ വ്യക്ത രാജ്യത്തെ അമ്പത് ശതമാനത്തിലധികം വരുന്ന ജനതയ്ക്ക് പ്രാതിനിധ്യം കൈവരുന്നതിന് വേണ്ടിയാണ് ഈ ആവശ്യം തങ്ങൾ ഉന്നയിക്കുന്നതെന്നും രാഹുല്‍ഗാന്ധി പറഞ്ഞു.

അദാനിയെപ്പോലുള്ള കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടിയല്ല ജാതി സെന്‍സസ് നടത്തുന്നതെന്നും രാഹുല്‍ഗാന്ധി കൂട്ടിച്ചേര്‍ത്തു. നാല് മണിക്കൂറോളം ജാതി സെന്‍സസ് ചര്‍ച്ച നടത്തിയെങ്കിലും ആര്‍ക്കും എതിര്‍പ്പില്ലെന്നും പ്രതിപക്ഷ സഖ്യം ഇന്ത്യയും ജാതി സെന്‍സസിനെ പിന്തുണയ്ക്കും എന്നാണ് പ്രതീക്ഷയെന്നും രാഹുല്‍ഗാന്ധി പറഞ്ഞു.