കാർ​ഗിൽ വിജയ് 24ാം വാർഷികം ആഘോഷിച്ച് നാഷണൽ എക്സ് സർവ്വീസ് കോഡിനേഷൻ തിരുവനന്തപുരം ജില്ലാ കമ്മറ്റി

നാഷണൽ എക്സ് സർവ്വീസ് കോഡിനേഷൻ തിരുവനന്തപുരം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ജൂലൈ 26ന് കാർഗിൽ വിജയ് ദിവസിന്റെ 24 മത് വാർഷികം ആഘോഷിച്ചു. പാളയത്തുള്ള യുദ്ധ സ്മാരകത്തിൽ സിറ്റി പോലീസ് കമ്മീഷണർ സിഎച്ച് നാഗരാജു ഐപിഎസ് റീത്ത് സമർപ്പിച്ച് ആദരവ് അർപ്പിച്ചു.

ജില്ലാ പ്രസിഡന്റ് അനിൽ കുമാറിന്റെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ സംസ്ഥാന വൈസ് പ്രസിഡൻറ് രവീന്ദ്രൻ നായർ മൺചിരാത് തെളിയിച്ചു, ജില്ലാ ജനറൽ സെക്രട്ടറി സജീവ് കുമാർ ,ജില്ലാ മീഡിയ കോഡിനേറ്റർ കൃഷ്ണകുമാർ ബി.ആർ ജില്ലാ ട്രഷർ മുരളീധരൻ നായർ, ജില്ലാ രക്ഷാധികാരി കൃഷ്ണൻ നായർ തുടങ്ങിയവർ സംസാരിച്ചു