യുവതിയുടെ കണ്ണിൽ മണ്ണ് വാരിയെറിഞ്ഞ് മാല പൊട്ടിച്ചോടി, മുന്‍ ബ്രാഞ്ച് സെക്രട്ടറിയെ പിടികൂടി നാട്ടുകാർ

കോഴിക്കോട് : സ്ത്രീയുടെ കണ്ണിൽ മണൽ വാരിയെറിഞ്ഞ് സ്വർണമാല പിടിച്ചു പറിച്ചോടി മുൻ ബ്രാഞ്ച് സിക്രട്ടറിയെ നാട്ടുകാർ ചേർന്ന് പഞ്ഞികിട്ടു. നാദാപുരത്തിനടുത്ത്‌ തൂണേരിയിൽ ആണ് സംഭവം. നമ്മുടെ ഈ നാട്ടിൽ ജീവിക്കണ എങ്കിൽ ഒറ്റ വഴിയേ ഉള്ളു, അത് പിടിച്ചു പറി ആണ്. പിന്നെ ഒന്നും നോക്കിയില്ല തലമൂത്ത നേതാക്കളെ ഒക്കെ മനസ്സിൽ വിചാരിച്ചു നാട്ടിലെ പാവം സ്ത്രീയുടെ കണ്ണിൽ മണൽ വാരിയെറിഞ്ഞു സ്വർണമാല പിടിച്ചു പറിച്ചോടുക ആയിരുന്നു മുൻ ബ്രാഞ്ച് സിക്രട്ടറി.

പക്ഷെ പദ്ധതി അകെ പാളി. മാലയുമായി കൂടുതൽ അങ്ങോട്ട് ഓടാൻ നാട്ടുകാർ വിട്ടില്ല അണ്ണനെ പിടികൂടി പഞ്ഞിക്കിടുകയായിരുന്നു. മുന്‍ ബ്രാഞ്ച് സെക്രട്ടറിമാരുടെ മറ്റു പല കഥകളും നാട്ടിൽ പാട്ടാണ്, സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ പകര്‍ത്തി അശ്ലീല വാട്സാപ്പ് ഗ്രൂപ്പ് വഴി വ്യാപകമായി പ്രചരിപ്പിച്ച എറണാകുളം ചുള്ളി ബ്രാഞ്ച് സെക്രട്ടറിയുടെ വാർത്തകളും ഏറെ ഞെട്ടൽ ഉണ്ടാക്കിയവയാണ്.

അശ്ലീല വാട്സാപ്പ് ഗ്രൂപ്പില്‍ നൂറുകണക്കിന് സ്ത്രീകളുടെ ചിത്രങ്ങള്‍ പങ്കുവെച്ചത്.ബ്രാഞ്ച് സെക്രട്ടറിയെന്ന നിലയില്‍ തന്നെ കാണാന്‍ എത്തിയവരുടേതുള്‍പ്പെടെ നിരവധി സ്ത്രീകളുടെ ചിത്രങ്ങള്‍ ആയിരുന്നു സെക്രട്ടറി പകര്‍ത്തി പ്രചരിപ്പിച്ചിട്ടുള്ളത്. ഇരയായ വീട്ടമ്മയുടെ ഭര്‍ത്താവിനോട് തന്നെ ബ്രാഞ്ച് സെക്രട്ടറി തുറന്നു പറയുന്നതിന്‍റെ ശബ്ദരേഖയും പുറത്ത് വന്നതോടെയാണ് പിടിവീണത് .