ചന്ദ്രയാൻ 3 വർഷങ്ങൾ ജീവിക്കും, ഇന്ധനം ഇഷ്ടം പോലെ, നിലാമുറ്റത്തേക്ക് ഇന്ത്യൻ പ്രതീക്ഷകൾ

എല്ലാ ഭാരതീയർക്കും അഭിമാനമായ വിവരങ്ങൾ നമ്മുടെ ചാന്ദ്രയാൻ 3ൽ നിന്നും വരികയാണ്‌. നിലാപുഞ്ചിരി തരുന്ന ചന്ദ്ര മുറ്റത്തേ ക്ക് നമ്മുടെ ചാന്ദ്രയാൻ ഏതാനും മണിക്കൂറുകൾക്ക് ഉള്ളിൽ ലാന്റ് ചെയ്യുകയാണ്‌. ചാന്ദ്രയാൻ അവസാന ഇന്ധന ജ്വലനവും കഴിഞ്ഞ് ചന്ദ്രന്റെ മണ്ണും ഉപരിതലവും തൊടാൻ ഇനി വെറും മണിക്കൂറുകൾ മാത്രം. എല്ലാ സ്റ്റോപ്പുകളും കഴിഞ്ഞ് ഇനി ചാന്ദ്രയാന്റെ അടുത്ത സ്റ്റോപ്പ് ചന്ദ്രന്റെ നിലത്ത് തന്നെ ആയിരിക്കും.

ഇനിയും ചാന്ദ്രയാൻ 3ൽ 150 കിലോ ഇന്ധനം ബാക്കിയാണ്‌. ഇത് പ്രതീക്ഷിച്ചതിനേക്കാൾ കൂടുതലാണ്‌. ഇത്രമാത്രം ഇന്ധനം ബാക്കി വരുമെന്ന് അല്ലെങ്കിൽ റിസർവിൽ വരും എന്ന് ഐ എസ് ആർ ഒ കരുതിയതും അല്ല. അത്ര മികവും കിറു കൃത്യതയുമായിരുന്നു ചാന്ദയാന്റെ എഞ്ചിനുകൾ എന്ന് വ്യക്തം.

150 കിലോയിലധികം ഇന്ധനം ശേഷിക്കുന്നതിനാൽ, ആദ്യം മൂന്ന് മുതൽ ആറ് മാസം വരെ ആയുസ്സ് പ്രതീക്ഷിച്ചിരുന്ന പ്രൊപ്പൽഷൻ മൊഡ്യൂളിന് , വർഷങ്ങളോളം ചന്ദ്രന്റെ ഉപരിതലത്തിൽ ജീവിക്കാൻ ആകും.എസ്‌ടിഒഐയോട് ഇക്കാര്യം സ്ഥിരീകരിച്ച് ഇസ്‌റോ ചെയർമാൻ എസ് സോമനാഥ് ആണ്‌ വളരെ നിർണ്ണായകമായ ഈ വിവരം പങ്കുവയ്ച്ചിരിക്കുന്നത്.ഇതിന് വളരെയധികം ഇന്ധനമുണ്ട്, ഞങ്ങളുടെ പ്രതീക്ഷകൾക്കും അപ്പുറമാണ് ചന്ദ്രയാൻ 3ന്റെ ജീവനും കാലപരിധിയും എന്ന് ഐ എസ് ആർ ഒ ഔദ്യോഗികമായി തന്നെ പ്രഖ്യാപിച്ചിരിക്കുകയാണ്‌. ഓർക്കുക..അനേക ലക്ഷം മയിലുകൾക്ക് അപ്പുറത്തുള്ള ഒരു യന്ത്രത്തേ ഇന്ത്യയിൽ ഇരുന്ന് നിയന്ത്രിക്കുക..അതിലെ ഇന്ധനം വരെ അളന്ന് തൂക്കി തിട്ടപ്പെടുത്തുക..ഇത്ര വലുതാണ്‌ നമ്മുടെ ശാസ്ത്ര നേട്ടങ്ങൾ.

ചന്ദ്രനിലേക്കുള്ള വഴിയിൽ ആണിപ്പോൾ ചാന്ദയാൻ 3. ജൂലൈ 14-ന് വിക്ഷേപിച്ച സമയത്ത് പ്രൊപ്പൽഷൻ മൊഡ്യൂളിൽ 1,696.4 കിലോഗ്രാം ഇന്ധനം കയറ്റിയിരുന്നു.എല്ലാ ഹെവി ലിഫ്റ്റിംഗും ഈ ഇന്ധനം ഉപയോഗിച്ചാണ്‌ നടത്തിയത്.ലാൻഡിംഗ് മൊഡ്യൂളിൽ നിന്ന് വേർപെടുത്തുന്നതിന് മുമ്പ് 5 പ്രാവശ്യം ഭൂമിയേ വലം വയ്ച്ചു. ജൂലൈ 15 നും ഓഗസ്റ്റിനും ഇടയിൽ 17 മിഷൻ പ്രൊഫൈലിന്റെ ഭാഗമായുള്ള വിവിധ ലിഫ്റ്റിങ്ങുകൾക്കും ഇന്ധനം വിനയോഗിച്ചു. ഈ പ്രവർത്തനങ്ങളിൽ ഓരോന്നും എത്രമാത്രം ഇന്ധനം ഉപയോഗിച്ചു എന്നതിന്റെ കൃത്യമായ കണക്ക് അനുസരിച്ച് ആയിരുന്നു ഇന്ധനം ചാന്ദ്രയാനിൽ നിറച്ചത്. ഇപ്പോൾ അവസാന ലിഫ്റ്റിങ്ങ് കഴിഞ്ഞിട്ടും 150 കിലോയിലധികം ഇന്ധനം ബാക്കി വന്നതോടെ ശാസ്ത്രഞ്ജന്മാർക്കും വളരെ സന്തോഷവും ആശ്വാസവും ആണ്‌.

മുമ്പ് ഇന്ത്യ അയച്ച ചന്ദ്രയാൻ -2 ഓർബിറ്റർ 1697 കിലോ ഇന്ധനവുമായാണ്‌ പോയത്.ചന്ദ്രയാൻ -3 ന്‌ ചന്ദ്രയാൻ -2നേക്കാൾ പ്രൊപ്പൽഷൻ മൊഡ്യൂൾ കാര്യക്ഷമത വളരെ കൂടുതലാണ്‌.ഭൂമിയെ ചുറ്റിപ്പറ്റിയുള്ള അഞ്ച് ചുറ്റലുകൾക്ക് മാത്രം ഓർബിറ്റർ 657 കിലോഗ്രാമിൽ കൂടുതൽ ഇന്ധനം ചെലവഴിച്ചതായി കണക്കാക്കപ്പെട്ടു.ഞായറാഴ്ച പുലർച്ചെ 2 മണിക്ക് രണ്ടാമത്തെ ഡീബൂസ്റ്റ് നടത്തി. ഇനി എല്ലാ കണ്ണുകളും ചന്ദ്രന്റെ ഉപരിതലത്തിലേ പൊടി മണ്ണിലേക്കുള്ള ചാന്ദ്രയാൻ 3ന്റെ സോഫ്റ്റ് ലാൻഡിംഗിനായുള്ള നീക്കവും കാഴ്ച്ചകളും ആണ്‌. നിലവിലെ ഷെഡ്യൂൾ അനുസരിച്ച് ഓഗസ്റ്റ് 23-ന് ചാന്ദര്യനാ 3 ചന്ദ്രന്റെ ഉപരിതലത്തിലേക്ക് വളരെ ശാന്തമായി ഒരു വിമാനം എയർപോർട്ടിൽ ഇറങ്ങുന്നതിലും സോഫ്റ്റായി ലാന്റ് ചെയ്യും. ലാന്രിങ്ങ് മെതേദ് ഹെലികോപ്റ്റർ ശൈലിയിലാണ്‌. മുകളിൽ നിന്നും വളരെ വേഗത കുറച്ച് നേരേ ചന്ദ്രന്റെ ഉപരിതലത്തിലേക്ക് പറന്ന് ഇറങ്ങുകയാണ്‌ ചെയ്യുക.

ഇപ്പോൾ ചന്ദ്രനിൽ നിന്നുള്ള പേടകത്തിന്റെ ദൂരം 25 കിലോമീറ്ററായി കുറഞ്ഞു. കുറഞ്ഞ ദൂരം 25 ലും കൂടിയ ദൂരം 134 കിലോമീറ്ററിലുമായുള്ള ഭ്രമണപഥത്തിലാണ് നിലവിൽ ചന്ദ്രയാൻ 3 യുള്ളത്. പ്രൊപ്പൽഷൻ മോഡ്യൂളിൽ നിന്നും നാല് ദിവസം മുൻപ് വേർപെട്ട ലാൻഡറിനെ ഘട്ടം ഘട്ടമായി ചന്ദ്രനിലേക്ക് അടുപ്പിക്കും. ആഗസ്റ്റ് 23 ന് വൈകുന്നരം 5.45 നാണ് ലാൻഡിംഗിനായുള്ള സമയം നിശ്ചയിച്ചിരിക്കുന്നത്. നിലവിൽ ചന്ദ്രനെ തൊട്ട് നില്ക്കുന്ന ചാന്ദ്രയാൻ 3 ചിലപ്പോൾ സാഹചര്യം അനുകൂലമായാൽ 23നു മുമ്പും ലാന്റ് ചെയ്യും.

ബഹിരാകാശത്തേക്ക് മനുഷ്യനെ അയയ്‌ക്കാനുള്ള ഗഗൻയാൻ പദ്ധതിയുടെ പണിപ്പുരയിലാണ് ഇന്ത്യ.അതിനെല്ലാം മുന്നോടിയാണ്‌ നിലവിലെ പരീക്ഷണങ്ങൾ,5 വർഷത്തിനകം പദ്ധതി നടപ്പാക്കാനാണു നിലവിലുള്ള തീരുമാനം. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ നിന്നുള്ള മണ്ണും കല്ലും ശേഖരിച്ചു പഠനം നടത്താനാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്