ചേട്ടൻ എത്തിയ സ്കൂൾ ബസിനടിയിൽപ്പെട്ട് രണ്ടര വയസുകാരന് ദാരുണാന്ത്യം

സ്കൂൾ ബസിനടിയിൽപ്പെട്ട് രണ്ടര വയസുകാരന് ദാരുണാന്ത്യം. കീഴാറൂർ കുറ്റിയാണികാട് അനീഷ് ഭവനിൽ അനീഷ് – അശ്വതി ചന്ദ്രൻ ദമ്പതികളുടെ ‌മകൻ വിഘ്നേഷ് ആണ് മരിച്ചത്. സഹോദരൻ സ്കൂളിൽ നിന്നു വന്ന ബസിനടിയിൽപ്പെട്ടാണ് മരണം.

സരസ്വതി വിദ്യാലയത്തിൽ പഠിക്കുന്ന മൂന്നാം ക്ലാസ് വിദ്യാർഥി വിനായകനാണ് വിഘേനേഷിൻ്റെ സഹോദരൻ. വിനായകനെ വീട്ടിൽ എത്തിക്കാൻ വൈകുന്നേരം സ്കൂൾ ബസ് വന്നപ്പോഴാണ് സംഭവം. വിനായകനെ വിളിക്കാനായി അമ്മ വീടിനു പുറത്തുവന്ന സമയം പിന്നാലെ വിഘ്നേഷ് എത്തിയത് അറിഞ്ഞിരുന്നില്ല. വിനായകനെ വിളിക്കുന്നതിനിടെ വിഘ്നേഷ് ബസിന് പിന്നിൽ എത്തുകയും ഈ സമയം വിഘ്നേഷ് പിന്നിൽ ഉള്ളത് അറിയാതെ ബസ് പിന്നോട്ട് എടുക്കുകയും കുട്ടി ബസിനടിയിൽ പെടുകയുമായിരുന്നു.