ഭ​ക്ഷ്യ വി​ഷ​ബാ​ധ​യേ​റ്റ് ര​ണ്ട​ര വ​യ​സു​കാ​ര​ന്‍ മ​രി​ച്ച സം​ഭ​വം; കി​ണ​റു​ക​ളി​ല്‍ കോ​ള​റ ബാ​ക്ടീ​രി​യ​യു​ടെ സാ​ന്നി​ധ്യം

കോ​ഴി​ക്കോ​ട്: വി​വാ​ഹ വീ​ട്ടി​ല്‍ നി​ന്ന് ഭ​ക്ഷ​ണം ക​ഴി​ച്ച്‌ ഭ​ക്ഷ്യ വി​ഷ​ബാ​ധ​യേ​റ്റ് ര​ണ്ട​ര വ​യ​സു​കാ​ര​ന്‍ മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ മൂ​ന്ന് കി​ണ​റു​ക​ളി​ലെ വെ​ള്ള​ത്തി​ന്‍റെ പ​രി​ശോ​ധ​നാ റി​പ്പോ​ര്‍​ട്ടി​ല്‍ കോ​ള​റ സാ​ന്നി​ധ്യം സ്ഥി​രീ​ക​രി​ച്ചു.

കോ​ഴി​ക്കോ​ട് ന​രി​ക്കു​നി​യി​ലെ വ​ര​ന്‍റെ​യും വ​ധു​വി​ന്‍റെ​യും വീ​ട്ടി​ലെ​യും കാ​റ്റ​റിം​ഗ് സ്ഥാ​പ​ന​ത്തി​ലെ വെ​ള്ള​ത്തി​ലു​മാ​ണ് വി​ബ്രി​യോ കോ​ള​റ ബാ​ക്ടീ​രി​യ​യു​ടെ സാ​ന്നി​ധ്യം ക​ണ്ടെ​ത്തി​യ​തെ​ന്ന് ഭ​ക്ഷ്യ​സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ര്‍ അ​റി​യി​ച്ചു.

അതേസമയം ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യു​ണ്ടാ​യി മ​രി​ച്ച കു​ട്ടി​ക്കും ചി​കി​ത്സ​യി​ലു​ണ്ടാ​യി​രു​ന്ന​വ​ര്‍​ക്കും കോ​ള​റ​യു​ടെ ല​ക്ഷ​ണ​ങ്ങ​ളി​ല്ല. ഒരാഴ്ച മുമ്ബായിരുന്നു നരിക്കുനി പന്നിക്കോട്ടൂരില്‍ ഭക്ഷ്യ വിഷബാധയേറ്റ് രണ്ടര വയസുകാരന്‍ യമീന്‍ മരിച്ചത്. ഭക്ഷണം കഴിച്ച യമീന്‍ അടക്കം 11 കുട്ടികള്‍ക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്.

കാ​ക്കൂ​ര്‍, ന​രി​ക്കു​നി, താ​മ​ര​ശ്ശേ​രി പ​ഞ്ചാ​യ​ത്തു​ക​ളി​ലെ കി​ണ​റു​ക​ളി​ലെ വെ​ള്ള​മാ​ണ്​ പ​രി​ശോ​ധി​ച്ച​ത്. കു​ട്ടി മ​രി​ച്ച കു​ണ്ടാ​യി പ്ര​ദേ​ശം ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ര്‍ ക്ലോ​റി​നേ​ഷ​നും സൂ​പ്പ​ര്‍ ക്ലോ​റി​നേ​ഷ​നും ന​ട​ത്തി. കാ​ക്കൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ആ​റാം വാ​ര്‍​ഡ് കു​ട്ട​മ്ബൂ​രി​ലെ ഭ​ക്ഷ​ണ​വി​ത​ര​ണ​കേ​ന്ദ്ര​ത്തി​ല്‍​നി​ന്നാ​യി​രു​ന്നു വി​വാ​ഹ​വീ​ട്ടി​ലേ​ക്കു​ള്ള ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്ത​ത്. ഭ​ക്ഷ്യ​സു​ര​ക്ഷ വ​കു​പ്പ് അ​ന്നു​ത​ന്നെ ക​ട അ​ട​പ്പി​ക്കു​ക​യും വെ​ള്ള​ത്തി‍െന്‍റ സാ​മ്ബ്​​ള്‍ പ​രി​ശോ​ധ​ന​​െ​ക്ക​ടു​ക്കു​ക​യും ചെ​യ്തി​രു​ന്നു.

ശ​നി​യാ​ഴ്ച ന​രി​ക്കു​നി പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ വി​ഭാ​ഗം എ​ച്ച്‌.​ഐ നാ​സ​റി‍െന്‍റ നേ​തൃ​ത്വ​ത്തി​ല്‍ കു​ണ്ടാ​യി പ്ര​ദേ​ശ​ത്തെ കി​ണ​റു​ക​ളി​ല്‍ ക്ലോ​റി​നേ​ഷ​ന്‍ ന​ട​ത്തി. അ​ടി​യ​ന്ത​ര ജാ​ഗ്ര​ത നി​ര്‍​ദേ​ശം ന​ല്‍​കി​യി​രി​ക്കു​ക​യാ​ണ്. തി​ള​പ്പി​ച്ചാ​റി​യ വെ​ള്ള​േ​മ കു​ടി​ക്കാ​വൂ എ​ന്നു​മാ​ണ് നി​ര്‍​ദേ​ശം ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. ഭ​ക്ഷ്യ​സു​ര​ക്ഷ വ​കു​പ്പി​‍െന്‍റ റി​പ്പോ​ര്‍​ട്ട്​ ആ​രോ​ഗ്യ​വ​കു​പ്പി​ന്​ കൈ​മാ​റി​യി​ട്ടു​ണ്ട്.