ബബിള്‍ ജീവിതം സഹിക്കുന്നില്ല; ഐപിഎല്ലില്‍ നിന്ന് ഗെയ്ലും പിന്‍വാങ്ങുന്നു

ദുബായ്: ബയോ ബബിളിന്റെ സുരക്ഷയിലാണ് ഐ.പി എല്‍ ക്രിക്കറ്റ് സുഗമമായി പുരോഗമിക്കുന്നത്. എന്നാല്‍, കോവിഡിനെ പ്രതിരോധിക്കാനുള്ള ഈ ബബിളിനകത്തെ ജീവിതം അസഹ്യമാണെന്ന് പറഞ്ഞ് നാട്ടിലേയ്ക്ക് മടങ്ങുകയാണ് പഞ്ചാബ് കിങ്സിന്റെ വിന്‍ഡീസ് ബാറ്റ്സ്മാന്‍ ക്രിസ് ഗെയ്ല്‍. ഐ.പി.എല്‍ പുനരാരംഭിച്ചശേഷം രണ്ട് മത്സരങ്ങള്‍ മാത്രമാണ് ഗെയ്ല്‍ കളിച്ചത്.

‘കഴിഞ്ഞ ഏതാനും മാസങ്ങളായി ഞാന്‍ മുഴുവന്‍ സമയവും വിവിധ ബബിളുകളിലായിരുന്നു ജീവിച്ചത്. ആദ്യം ക്രിക്കറ്റ് വെസ്റ്റിന്‍ഡീസിന്റെ ബബിള്‍. അതു കഴിഞ്ഞ് സി.പി.എല്‍ ബബിള്‍. അവിടുത്ത് നേരെ ഐ.പി.എല്‍ ബബിളിലേയ്ക്ക്. എനിക്ക് മാനസികമായി ഒന്ന് റീച്ചാര്‍ജ് ചെയ്യണം. ഒന്ന് മാനസികോന്മേഷം വീണ്ടെടുക്കണം.

ടിട്വന്റി ലോകകപ്പില്‍ വിന്‍ഡീസ് ടീമിന് കരുത്തു പകരുകയാണ് ഇപ്പോള്‍ ലക്ഷ്യം. അതിനുവേണ്ടി മനസിനെ സജ്ജമാക്കേണ്ടതുണ്ട്. അതുകൊണ്ടാണ് ദുബായില്‍ നിന്ന് ഒരു ബ്രേക്കെടുത്തത്. ഇതിന് അനുവദിച്ച പഞ്ചാബ് സൂപ്പര്‍ കിങ്സിനോട് നന്ദിയുണ്ട്’- അദ്ദേഹം വ്യക്തമാക്കി.