പുതുപ്പളളിയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം

കോട്ടയം. ഉപതിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം. മണര്‍ക്കാട് മാലം ജംഗ്ഷനിലാണ് സംഘര്‍ഷം ഉണ്ടായത്. കോണ്‍ഗ്രസ് നടത്തിയ പ്രകടനത്തിനിടെ വീടിന് നേരെ കല്ലേറുണ്ടായെന്നാണ് പരാതി.

പ്രദേശത്തെ ലോക്കല്‍ കമ്മിറ്റി അംഗത്തിന്റെ വീടിന് നേരെയാണ് കല്ലേറുണ്ടായെന്നാണ് പരാതി. വീടിന്റെ സമീപത്തുള്ള കടയും കല്ലേറില്‍ തകര്‍ന്നിട്ടുണ്ട്. അതേസമയം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കല്ലെറിയുകയായിരുന്നുവെന്ന് യൂത്ത് കോണ്‍ഗ്രസ് ആരോപിക്കുന്നു.

സംഘര്‍ഷത്തില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് അബിന്‍ വര്‍ക്കിയുടെ കഴുത്തിന് പരിക്കേറ്റു. കമ്പ് എറിഞ്ഞപ്പോള്‍ കഴുത്തിന് തട്ടിയാണ് പരിക്കേറ്റത്. വഴിയിലുടെ നടന്ന് വന്ന ഒരാള്‍ക്കും സംഘര്‍ഷത്തില്‍ പരിക്കുണ്ട്. ഇടതു മുന്നണി സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്യില്ലെന്ന് പറഞ്ഞ വോട്ടര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.