വിവാദം കത്തിനിൽക്കുമ്പോൾ കുടുംബ സമേതം ജയിലർ കാണാനെത്തി മുഖ്യമന്ത്രി

രജനികാന്തിന്റെ സൂപ്പർഹിറ്റ് ചിത്രം ജയിലർ കാണാനെത്തി മുഖ്യമന്ത്രി പിണറായി വിജയൻ. രജനിയുടെ തകര്‍പ്പന്‍ പ്രകടനം കൊണ്ട് തരംഗമായ ചിത്രം കാണാന്‍ മുഖ്യമന്ത്രി കുടുംബ സമേതം തിരുവനന്തപുരം ലുലു മാളിലെ പിവിആര്‍ തിയേറ്ററിലാണ് എത്തിയത്. ഭാര്യ കമല, മകള്‍ വീണ, ഭര്‍ത്താവും മന്ത്രിയുമായ പി എ മുഹമ്മദ് റിയാസ്, കൊച്ചു മകന്‍ എന്നിവരും മുഖ്യമന്ത്രിക്ക് ഒപ്പമുണ്ടായിരുന്നു.

വിവാദങ്ങൾ ആളിക്കത്തുമ്പോൾ മുഖ്യമന്ത്രിക്ക് സിനിമ കാണാൻ പോകുന്ന പതിവുണ്ടെന്ന് മന്ത്രി മുഹമ്മദ് റിയാസ് നേരത്തെ പറഞ്ഞിട്ടുണ്ട്. മാസപ്പടി വിവാദം കത്തി നിൽക്കുമ്പോൾ മുഖ്യമന്ത്രിയും കുടുംബവും സിനിമയ്‌ക്കെത്തിയത് വിവാദങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്.

അതേ സമയം രജനി ചിത്രങ്ങള്‍ക്ക് കേരളത്തില്‍ എക്കാലവും വലിയ ആരാധകവൃന്ദം ഉണ്ടെങ്കിലും ജയിലറിനെ സംബന്ധിച്ച് മോഹന്‍ലാലിന്‍റെ ഗസ്റ്റ് റോളും വിനായകന്‍റെ പ്രതിനായക വേഷവും വലിയ പ്ലസ് ആണ്. ആദ്യദിനം കേരളത്തില്‍ നിന്ന് ചിത്രം 5.85 കോടി നേടിയതായാണ് കണക്ക്. ഇപ്പോഴിതാ ചിത്രം ആദ്യ 3 ദിവസം കൊണ്ട് തങ്ങളുടെ തിയറ്ററില്‍ നിന്ന് നേടിയ റെക്കോര്‍ഡ് കളക്ഷനെക്കുറിച്ച് അറിയിച്ചിരിക്കുകയാണ് തിരുവനന്തപുരത്തെ പ്രധാന മള്‍ട്ടിപ്ലെക്സ് ആയ ഏരീസ് പ്ലെക്സ്.