ആപ്പിൾ പാർട്സുകൾ ഇനി ഇന്ത്യയിൽ നിന്നും, തെലുങ്കാനയിൽ 5000കോടിയുടെ പ്ളാന്റ്

ആപ്പിൾ കമ്പിനിയുടെ വിവിധ ഉപകരണങ്ങളുടെ പാർട്സുകൾ ഇനി ഇന്ത്യയിൽ തെലുങ്കാനയിൽ നിന്നും ഉണ്ടാക്കും. ലോകം മുഴുവൻ തെലുങ്കാനയിൽ നിന്നും ആപ്പിളിന്റെ പാർട്സുകൾ പറക്കും. ഇതിനായി ലോക പ്രസിദ്ധ ഇലക്ട്രോണിക് നിർമ്മാതാക്കളായ തായ് വാൻ കമ്പിനി ഫോക്‌സ്‌കോൺ 3300 കോടി കൂടി തെലുങ്കാനയിൽ നിക്ഷേപിക്കും. ഇതിന്റെ പ്രത്യേകത തെലങ്കാനയിലെ ആക്‌സസറീസ് നിർമ്മാണ ശാലയ്ക്ക് തുടക്കമിട്ട് മൂന്ന് മാസത്തിനുള്ളിൽ ആണ്‌ ഇതേ കമ്പിനി 3300 കോടി കൂടി വീണ്ടും നിക്ഷേപിക്കാൻ തീരുമാനിച്ചത്. തെലുങ്കാന പ്രതീക്ഷിത്തതിലും ഗംഭീരം എന്നും ഒരിക്കൽ ബിസിനസ് തുടങ്ങിയവർ വീണ്ടും എത്തും എന്നും തായ്‌വാനീസ് ഇലക്ട്രോണിക്‌സ് കരാർ നിർമ്മാതാക്കളായ ഫോക്‌സ്‌കോൺ ഗ്രൂപ്പ് പറഞ്ഞു

മുമ്പ് കേരളത്തിലെ ഏറ്റവും വലിയ നിക്ഷേപകനും കേരള ഖജനാവിനു നൂറുകണക്കിനു കോടി നികുതിയും നല്കിയിരുന്ന കീറ്റക്സ് തെലുങ്കാനയിലേക്ക് നിക്ഷേപം മാറ്റിയിരുന്നു. അന്ന് സ്വകാര്യ ജെറ്റ് അയച്ചായിരുന്നു കേരളത്തിൽ നിന്നും തെലുങ്കാനയുടെ അഥിതിയായി കീറ്റക്സ് സാബുവിനെ കൊണ്ടുപോയത്

തെലങ്കാനയിലെ  തായ്‌വാനീസ് ഇലക്ട്രോണിക്‌സ് കരാർ നിർമ്മാതാക്കളായ ഫോക്‌സ്‌കോൺ കമ്പിനിയുടെ നിക്ഷേപം ഇപ്പോൾ 5000 കോടിയുടെ അടുത്തെത്തി.ഫോക്‌സ്‌കോൺ ഇന്റർകണക്‌ട് ടെക്‌നോളജി ലിമിറ്റഡ് തെലുങ്കാനയിൽ ആപ്പിൾ ഉല്പ്പന്നങ്ങളുടെ ആക്‌സസറീസ് നിർമ്മിക്കുന്ന പ്ളാന്റ് സ്ഥാപിക്കുകയാണ്‌. പ്രോജക്റ്റ് നടപ്പിലാക്കുന്ന സബ്‌സിഡിയറിയായ ചാങ് യി ഇന്റർകണക്‌ട് ടെക്‌നോളജി പ്രൈവറ്റ് ലിമിറ്റഡിലേക്ക് ഇൻഫ്യൂഷൻ ചെയ്യാൻ അനുമതി നൽകി.