കണ്ണൂരിൽ കമ്യൂണിസ്റ്റ് ഭീകരർ റോഡിലിറങ്ങി പ്രകടനം നടത്തി, സംഘത്തിൽ ഒരു സ്ത്രീയും

കണ്ണൂർ : വാളത്തോട് ടൗണിൽ പ്രകടനം നടത്തി കമ്യൂണിസ്റ്റ് ഭീകരർ.അഞ്ചംഗ സായുധ സംഘമാണ് കണ്ണൂർ അയ്യൻകുന്ന് വാളത്തോട് ടൗണിൽ പ്രകടനം നടത്തിയത്. സംഘത്തിൽ ഒരു സ്ത്രീയും ഉണ്ടായിരുന്നു. ടൗണിൽ അരമണിക്കൂറോളം ഇവരുടെ പ്രകടനം നീണ്ടു.

ലോക ബാങ്ക് നിർദേശാനുസരണം റേഷൻ നിർത്തലാക്കുന്ന മോദി – പിണറായി എന്നിവരെ തിരിച്ചറിയുക എന്ന ലഘുലേഖയും ഇവർ സമീപത്ത് വിതരണം ചെയ്തിട്ടുണ്ട്. അതേസമയം, തണ്ടർബോൾട്ട് അടക്കം സ്ഥലത്തെത്തി പരിശോധന നടത്തി. മുമ്പും ഇവിടെ സായുധ മാവോയിസ്റ്റ് സംഘം എത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെയ ആയിരുന്നു സംഭവം.

തോക്കുമേന്തിയാണ് കമ്യൂണിസ്റ്റ് ഭീകരർ പ്രകടനം നടത്തിയത്. കയ്യിലുള്ള ലഘുലേഖകൾ ഇവർ നാട്ടുകാർക്ക് വിതരണം ചെയ്തു. വാളത്തോട് ടൗണിൽ നിന്ന് രണ്ട് കിലോമീറ്റർ ദൂരമാണ് വനമേഖലയിലേക്കുള്ളത്. ഇവിടെ നിന്നാണ് മാവോയിസ്റ്റുകളെത്തിയത് എന്നാണ് പ്രാഥമിക കണ്ടെത്തൽ. മുൻപും ഇത്തരത്തിൽ കണ്ണൂരിൽ കമ്യൂണിസ്റ്റ് ഭീകരർ നാട്ടിലിറങ്ങി പ്രകടനങ്ങൾ നടത്തിയിട്ടുണ്ട്. അവരാണോ ഇതുവരെന്നു സംശയമുണ്ട്.