വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട യുവാവിന്റെ കുടുംബത്തിന് പത്ത് ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു

കോഴിക്കോട്. മാനന്തവാടിയില്‍ കാട്ടാിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട അജീഷിന്റെ കുടുംബത്തിന് പത്ത് ലക്ഷം രൂപ നഷ്ടപരിഹാരവും കുടുംബത്തില്‍ ഒരാള്‍ക്ക് ജോലിയും നല്‍കുന്നത് പരിഗണിക്കുമെന്ന് വനം മന്ത്രി എകെ ശശീന്ദ്രന്‍. കാട്ടാനയെ മയക്കുവെടിവെക്കാനുള്ള നടപടികള്‍ ആരംഭിച്ചുവെന്നും. നാട്ടുകാര്‍ സഹകരിക്കണമെന്നും മന്ത്രി.

അതേസമയം നാട്ടുകാര്‍ വികാരഭരിതരായി നില്‍ക്കുന്നതിനാല്‍ അവിടേയ്ക്ക് പോകുന്നില്ല. ശാന്തവും പക്വവുമായ സാഹചര്യത്തില്‍ വയനാട്ടില്‍ പോയി ചര്‍ച്ച നടത്താന്‍ തയ്യാറാണ്. ജനങ്ങളുടെ പ്രതിഷേധം സ്വാഭാവികമാണ്. മയക്കുവെടിവെച്ച് ആനയെ പിടികൂടുവനാണ് തീരുമാനം. അമിതമായി വിമര്‍ശിച്ച് വനം വകുപ്പിന്റെ ആത്മവീര്യം തകര്‍ക്കരുതെന്നും മന്ത്രി അഭ്യര്‍ഥിച്ചു.

മാനന്തവാടിയില്‍ യുവാവിനെ ആക്രമിച്ച് കൊന്നത് ബേലൂര്‍ മഗ്ന എന്ന കാട്ടാനയെന്ന് കര്‍ണാടക വനം വകുപ്പ്. കര്‍ണാടകയിലെ ഹാസന്‍ ഫോറസ്റ്റ് ഡിവിഷനിലെ ബേലൂരില്‍ സ്ഥിരമായി വിളകള്‍ നശിപ്പിക്കുകയും ജനവാസ മേഖലയിലെത്തി ആക്രമണങ്ങള്‍ നടത്തുകയും ചെയ്ത ആനയെ കര്‍ണാടക വനം വകുപ്പ് കഴിഞ്ഞ ഒക്ടോബര്‍ 30ന് മയക്കുവെടിവെച്ച് പിടികൂടിയിരുന്നു.

തുടര്‍ന്ന് കേരളത്തിന്റെ അതിര്‍ത്തിയില്‍ തുറന്ന് വിടുകയായിരുന്നു. കാട്ടാനയെ മയക്കുവെടി വയ്ക്കുമെന്ന് വനം മന്ത്രി എകെ ശശീന്ദ്രന്‍. കാട്ടാനയെ മയക്കുവെടി വെക്കാനുള്ള ഉത്തരവ് ഉടന്‍ തന്നെ പുറത്തിറക്കും. ഏക പോംവഴി ആനയെ മയക്കുവെടി വയ്ക്കുക മാത്രമാണ്. കോടതിയെ സാഹചര്യം അറിയിക്കും. പ്രതിഷേധം കാരണം ഉദ്യോഗസ്ഥര്‍ക്ക് നടപടി സ്വീകരിക്കുവാന്‍ സാധിക്കുന്നില്ല.